Flash News

സെവാഗോ രോഹിതോ ബാറ്റിങ് ലോകത്തെ വിനാശകാരി?



ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓപണര്‍ ആരെന്ന ചോദ്യത്തിനുള്ള ഉത്തരമായി ഭൂരിഭാഗം ആളുകളും പറയുക വീരേന്ദര്‍ സെവാഗ് എന്നാവും. ബാറ്റിങ് ലോകത്തെ വിനാശകാരി എന്ന വിശേഷണത്തോടെ ബൗളര്‍മാരുടെ പേടി സ്വപ്‌നമായിരുന്ന സെവാഗ് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങിയ ശേഷം ഓപണര്‍ സ്ഥാനത്തേക്ക് ഇന്ത്യ കണ്ടെത്തിയ താരമാണ് രോഹിത് ശര്‍മ. ഓപണിങില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കുന്ന രോഹിതിന്റെ പ്രകടനം  സെവാഗിനേക്കാള്‍ ഒരു പടി മുന്നിലാണോ?ഏകദിനത്തില്‍ ഇന്ത്യയ്ക്കു വേണ്ടി 251 മല്‍സരങ്ങള്‍ കളിച്ച സെവാഗിന്റെ സമ്പാദ്യം 35.05 ശരാശരിയില്‍ 8273 റണ്‍സാണ്. 104.33 സ്‌ട്രൈക്ക്‌റേറ്റില്‍ ബാറ്റ് വീശുന്ന സെവാഗിന്റെ അക്കൗണ്ടില്‍ 15 സെഞ്ച്വറിയും 38 അര്‍ധ സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയുമാണുള്ളത്. 219 റണ്‍സാണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. 1132 ഫോറും 136 സിക്‌സും ഏകദിനത്തില്‍ സെവാഗ് പറത്തിയിട്ടുണ്ട്. 93 ക്യാച്ചും സെവാഗിന് അവകാശപ്പെടാം.രോഹിത് ശര്‍മയുടെ അക്കൗണ്ടില്‍  171 ഏകദിനങ്ങളില്‍ നിന്ന് 44.33 ശരാശരിയില്‍ 6207 റണ്‍സാണുള്ളത്. 86.24 സ്‌ട്രൈക്ക്‌റേറ്റില്‍ ബാറ്റ് വീശുന്ന രോഹിതിന്റെ അക്കൗണ്ടില്‍ 15 സെഞ്ച്വറിയും 34 അര്‍ധ സെഞ്ച്വറിയുമാണുള്ളത്. 538 ഫോറുകളും 150 സിക്‌സറുകളുമാണ് രോഹിതിന്റെ സമ്പാദ്യം. രണ്ട് തവണ ഇരട്ട സെഞ്ച്വറി കണ്ടെത്തിയ രോഹിതിന്റെ പേരിലാണ് ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ (264). 56 ക്യാച്ചുകളാണ് രോഹിത് ഏകദിനത്തില്‍ നേടിയിട്ടുള്ളത്. ഏകദിനത്തില്‍ സെവാഗിന്റെ റണ്‍സിനെ മറികടക്കാന്‍ 30 കാരനായ രോഹിതിന് വേണ്ടത് 2069 റണ്‍സ്‌കൂടിയാണ്.ടെസ്റ്റിലേക്ക് വരുമ്പോള്‍ 21 മല്‍സരങ്ങളുടെ അനുഭവസമ്പത്ത് മാത്രമേ രോഹിതിനുള്ളൂ. 37 ശരാശരിയില്‍ 1184 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം. രണ്ട് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയും നേടിയിട്ടുള്ള രോഹിതിന്റെ ഉയര്‍ന്ന സ്‌കോര്‍ 177 റണ്‍സാണ്. 104 ടെസ്റ്റ് മല്‍സരങ്ങളില്‍ ഇന്ത്യയ്ക്ക് വേണ്ടി പാഡണിഞ്ഞ സെവാഗിന്റെ സമ്പാദ്യം 49.34 ശരാശരിയില്‍ 8586 റണ്‍സാണ്. രണ്ട് ട്രിപ്പിള്‍ സെഞ്ച്വറിയടക്കം ഇന്ത്യയ്ക്കായി നേടിത്തന്ന സെവാഗ് 23 സെഞ്ച്വറിയും 32 അര്‍ധ സെഞ്ച്വറിയും ടെസ്റ്റില്‍ അടിച്ചെടുത്തിട്ടുണ്ട്. 319 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.ട്വന്റിയില്‍ 19 മല്‍സരങ്ങളില്‍ നിന്ന് 21.88 ശരാശരിയില്‍ 394 റണ്‍സാണ് സെവാഗ് നേടിയിട്ടുള്ളത്. രണ്ട് തവണ അര്‍ധ സെഞ്ച്വറി നേടിയിട്ടുള്ള സെവാഗിന്റെ ഉയര്‍ന്ന സ്‌കോര്‍ 68 ആണ്. 65 ട്വന്റിയില്‍ ഇന്ത്യന്‍ ജഴ്‌സ് അണിഞ്ഞ രോഹിത് ശര്‍മ 30.26 ശരാസരിയില്‍ 1392 റണ്‍സാണ് അടിച്ചെടുത്തിട്ടുള്ളത്. ഒരു സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും സമ്പാദ്യമുള്ള രോഹിതിന്റെ ഉയര്‍ന്ന സ്‌കോര്‍ 106 റണ്‍സാണ്.
Next Story

RELATED STORIES

Share it