malappuram local

സെവന്‍സ് ഫുട്‌ബോള്‍ ഓഫിസ് നിര്‍മാണം

മലപ്പുറം: മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്റെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന എം എസ് പ്രജിത്ത്കുമാറിന്റെ സ്മാരകമായ സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ നിര്‍മാണോദ്ഘാടനം തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീല്‍ നിര്‍വഹിച്ചു. സെവന്‍സ് ഫുട്‌ബോള്‍ സംസ്ഥാന പ്രസിഡന്റ് കെ എം ലെനിന്‍ അധ്യക്ഷതവഹിച്ചു.
മുന്‍ ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ താരവും ആര്‍ആര്‍ആര്‍എഫ് കമാന്‍ഡന്റുമായ യു ഷറഫലി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മുഖ്യ സ്‌പോണ്‍സറായ മുസ്തഫ കാവുങ്ങല്‍ സ്‌പോണ്‍സര്‍ഷിപ്പ് വേദിയില്‍ വെച്ച് അസോസിയേഷന്‍ ഭാരവാഹികളെ ഏല്‍പിച്ചു. എസ്എഫ്എ സംസ്ഥാന സെക്രട്ടറി യു പി പുരുഷോത്തമന്‍ പ്രജിത്ത്കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രജിത്തിന്റെ ഭാര്യ ബീന പ്രജിത്ത്കുമാര്‍, ഹബീബ്, എളയടത്ത് അഷ്‌റഫ്, ഷമീന്‍ പാക്‌സ്വാന്‍, എം എ ഉസ്മാന്‍, യാഷിക് മഞ്ചേരി, വാഹിദ് കുപ്പൂത്ത്, റൗഫ് മലപ്പുറം, മാധവന്‍ നായര്‍, ഗംഗാധരന്‍ നായര്‍ സംസാരിച്ചു. എസ്എഫ്എ സംസ്ഥാന ജോ.സെക്രട്ടറി സലാവുദ്ദീന്‍ മമ്പാട്, എസ്എഫ്എ സംസ്ഥാന ഖജാഞ്ചി കെ ടി ഹംസ, കോട്ടക്കല്‍ നഗരസഭ ചെയര്‍മാന്‍ കെ കെ നാസര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it