kasaragod local

സെല്‍ യോഗത്തില്‍ മന്ത്രിക്ക്മുന്നില്‍ പൊട്ടിത്തെറിച്ച് വീട്ടമ്മ

വിദ്യാനഗര്‍: വര്‍ഷങ്ങളായി ചേരുന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗങ്ങളില്‍ ഇരകള്‍ക്ക് അനുകൂലമായി യാതൊരു തീരുമാനവും ഉണ്ടാത്തതില്‍ പ്രതിഷേധിച്ച് പള്ളിക്കരയിലെ കെ ചന്ദ്രമതി. സെല്‍ യോഗത്തില്‍ പ്രതിഷേധിക്കാന്‍ രാവിലെ തന്നെ എത്തിയ ചന്ദ്രമതി രാഷ്ട്രീയക്കാര്‍ക്കെതിരെ ശക്തമായി പ്രതിഷേധിച്ചു. യോഗം നടക്കുന്നതിനിടെ രണ്ടുമൂന്നുതവണ വാതില്‍ തള്ളിക്കുറക്കാനും ശ്രമിച്ചു. ഒടുവില്‍ പ്രതിഷേധക്കാരെ ഹാളിനകത്തേയ്ക്ക് വിളിച്ചപ്പോഴാണ് ചന്ദ്രമതി തന്റെ ദുരിതകഥ അവതരിപ്പിച്ചത്. തന്റെ മകളെ പെരിയ ബഡ്‌സ് സ്‌കൂളില്‍ അയക്കുന്നതുകൊണ്ടാണ് തനിക്കിവിടെ വരാന്‍ പറ്റിയത്. എന്റെ മകളെയും കൂട്ടിയാണ് വന്നിരുന്നതെങ്കില്‍ നിങ്ങള്‍ സംസാരിക്കുന്ന മൈക്ക് പോലും ഇവിടെ ഉണ്ടാകുമായിരുന്നില്ല. അത്രയധികം മാനസികവിഭ്രാന്തിയുള്ള കുട്ടിയെ പോറ്റുന്ന ഒരമ്മയാണ് ഞാന്‍. ദുരിതബാധിതരുടെ ബാങ്ക് വായ്പ എഴുതി തള്ളുമെന്ന് പറഞ്ഞ് എനിക്ക് ലിസ്റ്റ് വന്നിരുന്നു. എന്റെ 21,000ത്തിന്റെയും 35,0 00ത്തിന്റെയും 38,000ത്തിന്റെയും വായ്പകള്‍ എഴുതിത്തള്ളുമെന്ന് പറഞ്ഞതിനാല്‍ ഇതു ബാങ്കില്‍ അറിയിച്ചിരുന്നു. ബാങ്കുകാര്‍ കഴിഞ്ഞ 31നു ജപ്തി ചെയ്യുമെന്ന് അറിയിച്ചിരുന്നതാണ്്. എന്നാല്‍ സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ച ഞാനിപ്പോള്‍ ജപതിഭീഷണിയിലാെണന്നും പറഞ്ഞ് അവര്‍ വിങ്ങിപ്പൊട്ടി. ദുരിതബാധിതര്‍ക്കൊപ്പമാണ് സര്‍ക്കാരെന്നും നിങ്ങളുടെ വേദന എത്ര ആഴത്തിലുള്ളതാണെന്ന് തങ്ങള്‍ക്ക് മനസിലാകുന്നുണ്ടെന്നും പറഞ്ഞാണ് മന്ത്രി ഇവരെ ആശ്വസിപ്പിച്ചത്.
Next Story

RELATED STORIES

Share it