Sports

സെല്‍ഫ് ഗോളില്‍ സ്വീഡന്‍ രക്ഷപ്പെട്ടു

സെല്‍ഫ് ഗോളില്‍ സ്വീഡന്‍  രക്ഷപ്പെട്ടു
X
Zlatan-Ibrahimovic's-cross-സെയ്ന്റ ഡെനിസ്: യൂറോ കപ്പിലെ ആദ്യ മല്‍സരത്തില്‍ തോല്‍വിക്കരികില്‍ നിന്ന് സ്വീഡന്‍ കഷ്ടിച്ചു രക്ഷപ്പെട്ടു. ഗ്രൂപ്പ് ഇയില്‍ നടന്ന ആദ്യ കളിയില്‍ അയര്‍ലന്‍ഡുമായി സ്വീഡന്‍ 1-1ന്റെ സമനില വഴങ്ങുകയായിരുന്നു. സെല്‍ഫ് ഗോളാണ് സ്വീഡനെ അപ്രതീക്ഷിത തോല്‍വിയില്‍ നിന്നു കരകയറ്റിയത്.
48ാം മിനിറ്റില്‍ വെസ്‌സി ഹൂലാന്റെ ഗോളില്‍ അയര്‍ലന്‍ഡാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 71ാം മിനിറ്റില്‍ സിയാറന്‍ ക്ലാര്‍ക്കിന്റെ സെല്‍ഫ് ഗോള്‍ സ്വീഡന്റെ മാനംകാത്തു. ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെ ക്രോസ് ക്ലാര്‍ക്ക് സ്വന്തം വലയിലേക്ക് ഹെഡ്ഡ് ചെയ്തിടുകയായിരുന്നു. 28 വര്‍ഷത്തിനുശേഷം യൂറോ കപ്പില്‍ കളിച്ച അയര്‍ലന്‍ഡ് മികച്ച പ്രകടനമാണ് നടത്തിയത്. ഒന്നാംപകുതിയില്‍ നിരന്തരം ആക്രമിച്ചുകളിച്ച ഐറിഷ് ടീം രണ്ടാംപകുതിയില്‍ തളര്‍ന്നതോടെ സ്വീഡന്‍ തിരിച്ചടിക്കുകയായിരുന്നു.
അപകടകാരിയായ സ്‌ട്രൈക്കര്‍ ഇബ്രാഹിമോവിച്ചിനെ ആദ്യപകുതിയില്‍ ഫലപ്രദമായി പിടിച്ചുനിര്‍ത്താന്‍ അയര്‍ലന്‍ഡിനു സാധിച്ചു.
ഒന്നാംപകുതിയില്‍ ക്രോസ് ബാറാണ് അയര്‍ലന്‍ഡിനു ഗോ ള്‍ നിഷേധിച്ചത്. 25 വാര അകലെ നിന്നുള്ള റോബി ബ്രാഡിയുടെ ഷോട്ട് ഗോളിയെ കബളിപ്പിച്ചെങ്കിലും ക്രോസ്ബാറില്‍ തട്ടി മടങ്ങുകയായിരുന്നു.
Next Story

RELATED STORIES

Share it