Flash News

സെല്‍ഫിയെടുക്കുന്നതിനിടെ പാലത്തില്‍ നിന്ന് വീണ യുവതിയെയും രക്ഷിക്കാനിറങ്ങിയ ആളെയും കാണാനില്ല

സെല്‍ഫിയെടുക്കുന്നതിനിടെ പാലത്തില്‍ നിന്ന് വീണ യുവതിയെയും  രക്ഷിക്കാനിറങ്ങിയ ആളെയും കാണാനില്ല
X
images

മുംബൈ; ബാന്ദ്രാ ബാന്റ്സ്റ്റാന്റിനടത്തു നിന്ന് സെല്‍ഫിയെടുക്കുമ്പോള്‍ കാല്‍തെന്നി പാലത്തിനടിയിലേക്ക് വീണ യുവതിയെയും രക്ഷപ്പെടുത്താനെത്തിയ ആളെയും കാണാനില്ല. ഇന്നു രാവിലെയാണ് സംഭവം. മൂന്നു യുവതികള്‍ പാലത്തിനടത്തു നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ പാലത്തിനടിയിലേക്ക് വെള്ളത്തിലേവീഴുകയായിരുന്നു.

തുടര്‍ന്ന് ഇതു വഴി വന്ന രമേശ് എന്ന ആള്‍ രണ്ടു യുവതികളെ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍ മൂന്നാമത്തെ യുവതിയെയും രമേശിനെയും പിന്നീട് കാണാതാവുകയായിരുന്നു. പോലിസും ഫയര്‍ഫോഴ്‌സും തീരദേശ സേനയും സംയുക്തമായി തിരച്ചില്‍ നടത്തുകയാണ്.
Next Story

RELATED STORIES

Share it