Flash News

സെല്‍ഫിയെടുക്കുന്നതിനിടെ പതിനാറുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

ചെന്നൈ : തമിഴ്‌നാട്ടിലെ വണ്ടല്ലൂരിലാണ് സംഭവം. റെയില്‍വേ ട്രാക്കില്‍വെച്ച് ട്രെയിനിനൊപ്പമുള്ള സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പാഞ്ഞുവന്ന ട്രെയിനിടിച്ചാണ് മരണം.പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയായ ദിനേഷ് കുമാര്‍ ആണ് മരിച്ചത്. മുംബൈയില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കടലില്‍ വീണ് പെണ്‍കുട്ടിയും രക്ഷിക്കാന്‍ ശ്രമിച്ച യുവാവും മുങ്ങിമരിച്ച സംഭവത്തിന്റെ നടുക്കം മാറുന്നതിന് മുന്‍പാണ് മറ്റൊരു സെല്‍ഫി ദുരന്തം.
Next Story

RELATED STORIES

Share it