സെല്‍ഫിയെടുക്കാന്‍ ശ്രമം: 126 വര്‍ഷം പഴക്കമുള്ള പ്രതിമ തകര്‍ന്നു

ലിസ്ബണ്‍: പോര്‍ച്ചുഗീസ് തലസ്ഥാനം ലിസ്ബണില്‍ സെല്‍ഫിയെടുക്കാനുള്ള യുവാവിന്റെ ശ്രമത്തിനിടെ 126 വര്‍ഷം പഴക്കമുള്ള പ്രതിമ തകര്‍ന്നു. റോസിയോ റെയില്‍വേ സ്‌റ്റേഷനു സമീപം സ്ഥാപിച്ചിരുന്ന, 16ാം നൂറ്റാണ്ടിലെ പോര്‍ച്ചുഗീസ് രാജാവ് ഡോം സെബാസ്റ്റിയോയുടെ പ്രതിമയാണ് തകര്‍ന്നത്.
പ്രതിമയ്ക്കു മുകളിലേക്ക് കയറി സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ തകരുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് യുവാവ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലിസ് പിടികൂടി. 1890ലായിരുന്നു സംരക്ഷിത സ്മാരകമായ റെയില്‍വേസ്റ്റേഷനു സമീപം പ്രതിമ സ്ഥാപിച്ചത്.
Next Story

RELATED STORIES

Share it