Flash News

സെറീന വില്യംസ് എക്കാലത്തെയും മികച്ച ടെന്നിസ് താരം: ഫെഡറര്‍

സെറീന വില്യംസ് എക്കാലത്തെയും മികച്ച ടെന്നിസ് താരം: ഫെഡറര്‍
X


ലണ്ടന്‍: അമേരിക്കയുടെ സൂപ്പര്‍ ടെന്നിസ് താരം സെറീന വില്യംസ് എക്കാലത്തെയും മികച്ച വനിതാ ടെന്നിസ് താരമാണെന്ന് സ്വിസ് ഇതിഹാസ ടെന്നിസ് താരം റോജര്‍ ഫെഡറരര്‍. എല്ലാ താരങ്ങളില്‍ നിന്നും വ്യത്യസ്തമായ താരമാണ് സെറീനയെന്നും ഫെഡറര്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വനിതാ സിംഗിള്‍സില്‍ 23 ഗ്രാന്റ്സ്ലാം കിരീടങ്ങളാണ് സെറീനയുടെ സമ്പാദ്യം. ഡബിള്‍സില്‍ 14 കിരീടവും നാല് ഒളിംപിക് മെഡലും സെറീന അക്കൗണ്ടിലാക്കിയിട്ടുണ്ട്. കുഞ്ഞ് ജനിച്ചതിന് ശേഷം ടെന്നിസ് കോര്‍ട്ടിലേക്ക് സെറീന തിരിച്ചെത്തിയെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല.
Next Story

RELATED STORIES

Share it