സെയ്‌ന നെഹ്‌വാള്‍ ഫൈനലില്‍; ശ്രീകാന്ത് പുറത്ത്

മെല്‍ബണ്‍: ഇന്ത്യന്‍ വനിതാ സൂപ്പര്‍ താരം സെയ്‌ന നെഹ്‌വാ ള്‍ ആസ്‌ത്രേലിയന്‍ ഓപണ്‍ സൂപ്പര്‍ സീരീസിന്റെ ഫൈനലിലേക്കു കുതിച്ചു. എന്നാല്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ കിരീടപ്രതീക്ഷയായ കെ ശ്രീകാന്ത് സെമി ഫൈനലില്‍ തോറ്റു പുറത്തായി.
ഇന്നലെ നടന്ന സെമിയില്‍ ലോക രണ്ടാം നമ്പര്‍ ചൈനീസ് താരം യിഹാന്‍ വാങിനെ നിഷ്പ്രഭയാക്കിയാണ് സെയ്‌ന ഫൈനലിലേക്കു ടിക്കറ്റെടുത്തത്. 21-8, 21-12 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. ഇന്നു നടക്കുന്ന ഫൈനലില്‍ ലോക 12ാം നമ്പര്‍ ചൈനീസ് താരം സുന്‍ യുവാണ് സെയ്‌നയുടെ എതിരാളി.
അതേസമയം, പുരുഷ വിഭാഗത്തില്‍ ഡെന്‍മാര്‍ക്കിന്റെ ഹാ ന്‍സ് ക്രിസ്റ്റ്യന്‍ വിറ്റിങ്ഗസിനോടാണ് ശ്രീകാന്ത് 20-22, 13-21നു പൊരുതിത്തോറ്റത്.
Next Story

RELATED STORIES

Share it