സെപ്റ്റ് ലൈംഗിക ചൂഷണ പരാതി; ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ പോലിസ് ശ്രമം ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ പോലിസ് ശ്രമം

മലപ്പുറം: ലൈംഗികാരോപണക്കേസില്‍പ്പെട്ട മലപ്പുറം എംഎസ്പിയിലെ ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ പോലിസ് ശ്രമം. കേരള പോലിസ് ഫുട്‌ബോള്‍ ടീമിന്റെ മുന്‍ അസിസ്റ്റന്റ് കോച്ചും കോഴിക്കോട് സ്വദേശിയുമായ മലപ്പുറം എംഎസ്പിയിലെ കമ്പനി ഡിയിലെ ഒരു എസ്എക്കെതിരേയാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. എംഎസ്പി ഗ്രൗണ്ടില്‍ സെപ്റ്റിന്റെ പരിശീലനത്തിനായി കുട്ടികളുമായെത്തിയ വീട്ടമ്മയെ പ്രലോഭിപ്പിച്ച് ചൂഷണം ചെയ്തതായാണ് ആരോപണം.
ഗുരുവായൂരിലെ ലോഡ്ജില്‍ നിന്ന് ഇയാളെയും സ്ത്രീയെയും ഒരു ഉന്നത ഉദ്യോഗസ്ഥനെയും പോലിസ് പിടികൂടിയിരുന്നു. പിടിക്കപ്പെട്ടാല്‍ ഈ ഉദ്യോഗസ്ഥനെ മറയാക്കി രക്ഷപ്പെടാനായിരുന്നു ശ്രമമെന്നും കേള്‍ക്കുന്നുണ്ട്. മൂന്നു പേരെയും പോലിസ് വിട്ടയച്ചു. കേരള പോലിസിന്റെ മുന്നേറ്റനിരയിലെ പ്രമുഖനായിരുന്ന പ്രതി ടീമിന്റെ അസിസ്റ്റന്റ് കോച്ചാണ്. സെപ്റ്റിന്റെ ക്യാംപിന് കുട്ടികളുമായെത്തുന്ന വീട്ടമ്മമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി നേരത്തെ പരാതിയുയര്‍ന്നിരുന്നു. ഇവര്‍ക്ക് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലേക്ക് സെലക്ഷന്‍ നല്‍കാമെന്നു വാഗ്ദാനം ചെയ്യുന്നതാണത്രെ പതിവ്. വിജിലന്‍സ് അന്വേഷണം നേരിടുന്ന മുന്‍ കമാന്‍ഡന്റിന്റെ സന്തത സഹചാരിയും കൂടിയാണ് പിടിയിലായ യുവാവ്. ഇയാള്‍ സെലക്ടറല്ലെങ്കിലും ഉന്നതരെ വച്ച് മുതലെടുപ്പു നടത്തുകയാണെന്നാണു വിവരം. സംഭവം പുറത്തറിഞ്ഞതോടെ എങ്ങനെയെങ്കിലും മുടിവയ്ക്കാനുള്ള ശ്രമത്തിലാണ് പോലിസ്. സംഭവത്തിനു ശേഷം കോംപൗണ്ടിലേക്ക് സത്രീകളെ പ്രവേശിപ്പിക്കുന്നതിന് കമാന്‍ഡന്റ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
മറ്റൊരു പോലിസുദ്യോഗസ്ഥനെതിരേ ലൈംഗികാരോപണവുമായി ഒരു വനിതാ ഡോക്ടര്‍ രംഗത്തുവന്നതായും റിപോര്‍ട്ടുണ്ട്. എംഎസ്പിയിലെ ക്ലിനിക്കില്‍വച്ച് മോശമായി പെരുമാറിയെന്നാണു പരാതി. ഒരാഴ്ചയായിട്ടും നടപടിയെടുത്തിട്ടില്ല. ഡോക്ടര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ്.
Next Story

RELATED STORIES

Share it