സെപ്റ്റിക് ടാങ്കില്‍ നിന്ന് വിഷവാതകം ശ്വസിച്ച് 5 മരണം

കട്ടക്ക്: ഒഡീഷയിലെ റായഗഡ ജില്ലയിലെ ദുര്‍ഗി വില്ലേജില്‍ പുതുതായി നിര്‍മിച്ച സെപ്റ്റിക് ടാങ്കില്‍ നിന്ന് വിഷവാതകം ശ്വസിച്ച് സ്ത്രീ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. ടാങ്കിലേക്ക് പ്രവേശിച്ച റഷ്മിത കദ്രകയെന്ന സ്ത്രീതൊഴിലാളിയാണ് ആദ്യം കുഴഞ്ഞുവീണത്. ഇവരെ രക്ഷിക്കാനിറങ്ങിയ മേസ്ത്രിയും ടാങ്കില്‍ അകപ്പെടുകയായിരുന്നു. ഇരുവരെയും രക്ഷിക്കാനിറങ്ങിയ മറ്റു നാലു പേരും വിഷവാതകം ശ്വസിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് ടാങ്കിന്റെ മേല്‍ക്കൂര തകര്‍ത്താണ് ആറു പേരെയും പുറത്തെടുത്തത്
Next Story

RELATED STORIES

Share it