സെന്‍കുമാറിനോട് ആലോചിക്കണമായിരുന്നു: ചെന്നിത്തല

തിരുവനന്തപുരം: സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന് മാറ്റുന്നതിനു മുമ്പ് അദ്ദേഹത്തോട് സംസാരിക്കാനുള്ള സാമാന്യ മര്യാദ സര്‍ക്കാര്‍ കാണിക്കണമായിരുന്നുവെന്ന് മുന്‍ ആഭ്യന്തരമന്ത്രിയും പ്രതിപക്ഷനേതാവുമായ രമേശ് ചെന്നിത്തല.
ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഡ ല്‍ഹിയിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പോലിസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ മാറ്റുന്നത് സ്വാഭാവികമാണ്. യുഡിഎഫ് ഭര ണകാലത്തും പലരെയും മാറ്റിയിട്ടുണ്ട്. എന്നാല്‍. സം സ്ഥാന പോലിസ് മേധാവിയെ മാറ്റുമ്പോള്‍ അത് കോ ണ്‍സ്റ്റബിളിനെ മാറ്റുന്ന പോലെയാവരുത്. സത്യസന്ധനും അഴിമതിരഹിതനും സുതാര്യതയുമുള്ള ഉദ്യോഗസ്ഥനാണ് ടി പി സെന്‍കുമാര്‍.
ബാലസുബ്രഹ്മണ്യം, സെന്‍കുമാര്‍ എന്നിവര്‍ തനിക്കൊപ്പം ഡിജിപിമാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടുപേരുടെ#ൊ#ംയും പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയാണ്. യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ തൊട്ടുമുമ്പുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച ഡിജിപി ജേക്കബ് പുന്നൂസിനെ തങ്ങള്‍ മാറ്റിയില്ല. ഏത് ഉദ്യോഗസ്ഥനായാലും പണിയെടുപ്പിക്കാന്‍ തങ്ങള്‍ക്കറിയാമായിരുന്നതുകൊണ്ടാണ് അതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it