Flash News

സെന്‍കുമാറിനെതിരായ കേസ് : എഫ്‌ഐആറില്‍ തെറ്റെന്ന് സര്‍ക്കാര്‍



കൊച്ചി: ടി പി സെന്‍കുമാറിനെതിരായ വായ്പാക്രമക്കേട് കേസില്‍ ചീഫ് സെക്രട്ടറിയാണ് പരാതിക്കാരനെന്ന് എഫ് ഐആറില്‍ രേഖപ്പെടുത്തിയത് തെറ്റാണെന്നും തിരുത്താന്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി കെ എം എബ്രഹാം ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ടി പി സെന്‍കുമാര്‍ കെടിഡിഎഫ്‌സിയുടെ എംഡിയായിരിക്കെ വായ്പകള്‍  നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന എ ജെ സുക്കര്‍ണോയുടെ പരാതിയിലാണ് കേസെടുത്തത്. പരാതിയും പ്രാഥമികാന്വേഷണ റിപോര്‍ട്ടും വിജിലന്‍സ് എഡിജിപിയുടെ ശുപാര്‍ശ കത്തും ആഗസ്ത് എട്ടിന് വിജിലന്‍സ് ഡയറക്ടര്‍ നിയമ നടപടിക്കായി സര്‍ക്കാരിലേക്ക് അയച്ചു. ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഈ രേഖകള്‍ ചീഫ് സെക്രട്ടറിക്ക് നല്‍കി. ശുപാര്‍ശ കത്ത് സഹിതം ഈ രേഖകള്‍ ചീഫ് സെക്രട്ടറി ഡിജിപിക്ക് കൈമാറുകയാണ് ചെയ്തത്.
Next Story

RELATED STORIES

Share it