സെക്രട്ടേറിയറ്റില്‍ ജീവനക്കാര്‍ ഏറ്റുമുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫഌക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിനെച്ചൊല്ലി സെക്രട്ടേറിയറ്റില്‍ ജീവനക്കാര്‍ ഏറ്റുമുട്ടി.
സരിത എസ് നായരും മുഖ്യമന്ത്രിയും നില്‍ക്കുന്ന ഫഌക്‌സ് ഇടത് അനുകൂല സംഘടനകളാണ് കന്റോണ്‍മെന്റ് ഗേറ്റിനു മുമ്പില്‍ ഇന്നലെ രാവിലെ സ്ഥാപിച്ചത്. ഇതിനെതിരേ ഭരണാനുകൂല സംഘടനകള്‍ രംഗത്തെത്തി. ഫഌക്‌സ് നീക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും മറുപക്ഷം തയ്യാറായില്ല.
മുഖ്യമന്ത്രിക്കെതിരായ ഫഌക്‌സ് നീക്കണമെങ്കില്‍ ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യമര്‍പ്പിച്ച് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സ്ഥാപിച്ച ഫഌക്‌സ് മാറ്റണമെന്ന് ഇടതു സംഘടനകള്‍ ആവശ്യപ്പെട്ടു. ഇതിനു ഭരണാനുകൂല സംഘടനാ ഭാരവാഹികള്‍ വിസമ്മതിച്ചതോടെ ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉടലെടുത്തു. ഒടുവില്‍ പോലിസ് ഇടപെട്ടാണ് വിവാദ ഫഌക്‌സ് ബോര്‍ഡുകള്‍ മാറ്റിയത്.
Next Story

RELATED STORIES

Share it