Flash News

സെക്രട്ടേറിയറ്റിന് മുന്നില്‍ എഐടിയുസി സത്യഗ്രഹം



തിരുവനന്തപുരം: മിനിമം കൂലി 18,000 രൂപയായി സര്‍ക്കാര്‍ പ്രഖ്യാപിക്കുക, കരാര്‍, കാഷ്വല്‍, ദിവസവേതന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്് ഇന്നുമുതല്‍ 19 വരെ എഐടിയുസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ പഞ്ചദിന സത്യഗ്രഹം നടത്തും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്്ഘാടനം ചെയ്യും. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും. പഞ്ചദിന സത്യഗ്രഹത്തിനോടനുബന്ധിച്ച് ദിനവും വൈകീട്ട് അഞ്ചിന് സെക്രട്ടേറിയറ്റ് നടയില്‍ “ജനകീയ പൊതുസദസ്സ് സംഘടിപ്പിക്കും.
Next Story

RELATED STORIES

Share it