ernakulam local

സെക്രട്ടറി ഓഫിസിലെത്താറില്ല : മരട് നഗരസഭാ ഭരണം അവതാളത്തില്‍



മരട്: നഗരസഭ ഭരണം അവതാളത്തില്‍ ബഡ്ജറ്റ് അവതരണവും പ്രഖ്യാപനങ്ങക്കും മാത്രമായി നഗരസഭ ഭരണം മാറുന്നു. ഇടത്‌വലത് മുന്നണി ചേര്‍ന്നുള്ള ഭരണമാണു ഇവിടെ നടക്കുന്നത്. ഇതു തന്നെയാണു ഇതിനു കാരണവും. ഇപ്പോള്‍ യൂഡിഎഫിനാണ് ഭൂരിപക്ഷമെങ്കിലും, നഗരസഭാ ചെയര്‍പെഴ്‌സന്‍ ഇടതു പക്ഷത്തിന്റെ സ്വതന്ത്രയാണ്. ഇവരെ നിയന്ത്രിക്കുന്നത് സിപിഎം നേതാവും .അതു കൊണ്ടു തന്നെ സഭയില്‍ ഭൂരിപക്ഷ തീരുമാനം എടുത്താലും നടപ്പിലാക്കുന്നില്ല എന്നാണു ചില കൗണ്‍സിലര്‍മാര്‍ പറയുന്നത്. ഇതു മൂലം രണ്ടു മൂന്നണികളിലേയും സമാന ചിന്താഗതിക്കാരായ കൗണ്‍സിലര്‍മാര്‍ക്ക് അതൃപ്തിയുണ്ട്. നഗരസഭയിലെ ഉദ്യോഗസ്ഥ വൃന്ദങ്ങളിലെ സ്ഥിതിയും മറിച്ചല്ല സത്യസന്ധമായി ജോലി ചെയ്യുന്ന ഏതാനും ഉദ്യോഗസ്ഥര്‍ ഇവിടെയുണ്ടെങ്കിലും അവര്‍ക്ക് പോലുംമടുപ്പായി തുടങ്ങിയിരിക്കുന്നു. സ്ഥലം മാറ്റം വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഈകൂട്ടര്‍. വാസ്തവത്തില്‍ നഗരസഭയില്‍ കുറച്ചു ഉദ്ഘാടനമല്ലാതെഒന്നുംതന്നെ നടക്കുന്നില്ല. എന്ന ്ഇരു മുന്നണിയിലും സംസാരമുയരുന്നുണ്ട്. നഗരസഭാ സെക്രട്ടറിയാണെങ്കില്‍ നഗരസഭയില്‍ കാണാറേയില്ലാ. അറ്റന്റന്‍സ് ബുക്ക് അഡ്വാന്‍സായി ഒപ്പിട്ടിരിക്കുന്നു.ചിലപ്പോള്‍മാത്രം സൂപ്രണ്ടിനുചാര്‍ജ് ഏല്‍പ്പിച്ചിരിക്കും.കഴിഞ്ഞ ദിവസം രാജിവെച്ച നഗരസഭ വൈസ് ചെയര്‍മാന്‍ രാജിക്കത്ത് ഏല്‍പ്പിക്കുന്നതിനായി മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ടി വന്നു. സെക്രട്ടറിയുടെ ഫോണ്‍ സ്വിച്ചു ഓഫും ആയിരുന്നു. ഒടുവില്‍ വാട്‌സപ്പ് വഴി ചുമതല സൂപ്രണ്ടിനു ലഭിച്ചതിനു  ശേഷമാണു സുപ്രണ്ടിന് രാജിസ്വീകരിക്കേണ്ടി വന്നത്. ഇത്രയും മോശമായ രീതിയിലാണ് നഗരസഭ നീങ്ങുന്നത്. കഴിഞ്ഞ പദ്ധതി വിഹിതം ഏതാണ്ട് അന്‍പത്തൊന്ന് ശതമാനമെവിനിയോഗിക്കാന്‍ കഴിഞ്ഞിട്ടുള്ളു എന്നാണു സംസാരം. ഉദ്യോഗസ്ഥ വൃന്ദങ്ങളിലെ അഴിമതി മൂലം രണ്ടു പേര്‍ അടുത്തിടെയാണ് അറസ്റ്റിലായതും. ഒഴിവുവന്നിട്ടുള്ള നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനം തിരിച്ചുപിടിച്ചു ഭരണം തങ്ങളുടെ പക്ഷത്തിലാക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷം. ഇതെല്ലാം അനുഭവിക്കേണ്ടി വരുന്നത് നഗരസഭയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വരുന്നവരാണ് എന്നത് ഖേദകരം തന്നെ.അതിലുപരി ആദ്യമായി നഗരസഭയിലെത്തിയ രണ്ടു മുന്നണിയില്‍ പെട്ടഅംഗങ്ങളും ധര്‍മ സങ്കടത്തിലാണ് ഇപ്പോക്കു പോയാല്‍ തങ്ങളുടെ ഡിവിഷനുകളില്‍ കാര്യമായിഒന്നും തന്നെ ചെയ്തു തീര്‍ക്കുവാന്‍ സാധിക്കില്ല എന്ന വിഷമവും ഉണ്ട് . ചെയര്‍ പേഴ് സനേ നിയന്ത്രിക്കുന്ന സിപിഎം നേതാവാണ് ഇതിനു കാരണമെന്നും രാഷ്ട്രീയ വ്യത്യാസമില്ലാതെ കൗണ്‍സിലര്‍മാര്‍ പറയുന്നു.
Next Story

RELATED STORIES

Share it