Flash News

സെക്രട്ടറിമാര്‍ ഫോണില്‍ സംസാരിച്ചു; ഇന്ത്യാ പാക് ചര്‍ച്ച 20ന്ശേഷമെന്ന് സൂചന

ന്യൂഡല്‍ഹി : ഇന്ത്യയും പാകിസ്താനും തമ്മില്‍ വിദേശകാര്യ സെക്രട്ടറിതലത്തില്‍ നടത്താന്‍ നിശ്ചയിച്ച ചര്‍ച്ച ഈ മാസം അവസാനം നടക്കുമെന്ന് സൂചന. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറും പാകിസ്താന്‍ വിദേശകാര്യസെക്രട്ടറി ഐസാസ് അഹമദ് ചൗധരിയും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയതിനെത്തുടര്‍ന്ന് ചര്‍ച്ചയെക്കുറിച്ച് ധാരണയായതായാണ് റിപോര്‍ട്ടുകള്‍. വൈകുന്തോറും ഫലം കുറയുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മാസം തന്നെ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ തീയതി സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

[related]ഇന്നലെ നടക്കേണ്ടിയിരുന്ന ചര്‍ച്ചനീട്ടിവച്ചതായി കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് അറിയിച്ചിരുന്നു. ഈ മാസം 18 വരെ പാകിസ്താന്‍ വിദേശകാര്യസെക്രട്ടറിക്ക് ചതുര്‍രാഷ്ട്ര കോ ഓര്‍ഡിനേഷന്‍ ഗ്രൂപ്പ് യോഗത്തിന്റെ തിരക്കുകളിലായിരിക്കും അതിനാല്‍ 20 ശേഷം ചര്‍ച്ചനടത്താനാണ് സെക്രട്ടറിമാര്‍ തമ്മില്‍ ധാരണയായതെന്നാണ് സൂചന

Next Story

RELATED STORIES

Share it