wayanad local

സൂര്യാഘാതത്തെ തുടര്‍ന്നുള്ള മരണം: പ്രദേശവാസികള്‍ ഭീതിയില്‍

മാനന്തവാടി: സൂര്യാഘാതമേറ്റാണ് മക്കിമല കമ്പമല തേയില എസ്‌റ്റേറ്റിലെ മുന്‍ തൊഴിലാളി നല്ലതമ്പി (ചെല്ലദുരൈ) മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ സ്ഥിരീകരിച്ചതോടെ പ്രദേശവാസികള്‍ ഭീതിയില്‍.
ജില്ലയില്‍ ആദ്യമായാണ് സൂര്യാഘാതമേറ്റ് ഒരാള്‍ മരിക്കുന്നത്. പൊരിവെയിലത്ത് തേയില നുള്ളുന്ന തോട്ടംതൊഴിലാളികളും ആശങ്കയിലാണ്.
ശീതളകാലാവസ്ഥയ്ക്ക് പേരുകേട്ട ജില്ലയില്‍ ഇത്തവണ 38 ഡിഗ്രി വരെ ചൂട് അനുഭവപ്പെട്ടിട്ടുണ്ട്.
കമ്പമലയില്‍ വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ പ്രദേശത്തെ തേയില തോട്ടങ്ങള്‍ കരിഞ്ഞ നിലയില്‍ കണ്ടെത്തിയത് വെയിലിന്റെ തീവ്രത കാണിക്കുന്നു. വെയില്‍ കനക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ധാരാളമായി വെള്ളം കുടിക്കുന്നതും അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതും കുട ചൂടുന്നതും വെയിലിന്റെ കാടിന്യം കുറയ്ക്കും.
ഈ മാസം 18നാണ് നല്ലതമ്പി സൂര്യാഘാതമേറ്റ് മരിച്ചത്. വീടിനു മുന്നില്‍ തളര്‍ന്നു കിടക്കുകയായിരുന്ന ഇയാളുടെ ശരീരമാസകലം പൊള്ളലേറ്റിരുന്നു. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിലാണ് നല്ലതമ്പിയുടെ മരണം സൂര്യാഘാതം മൂലമാണെന്നു സ്ഥിരീകരിച്ചത്.
Next Story

RELATED STORIES

Share it