Alappuzha local

സൂര്യാഘാതം: ജോലി സമയം പുനക്രമീകരിച്ചു

ആലപ്പുഴ: താപനില ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ ജോലി സമയം പുനക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കി. ഏപ്രില്‍ 30 വരെ പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് പന്ത്രണ്ടു മുതല്‍ മൂന്നു വരെ വിശ്രമവേളയായിരിക്കും.
ഇവരുടെ ജോലി സമയം രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴു വരെയുളള സമയത്തിനുളളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തണം. രാവിലെയും ഉച്ചയ്ക്ക് ശേഷവുമുള്ള ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചയ്ക്ക് 12ന് അവസാനിക്കുകയും വൈകീട്ട് മൂന്നിന് ആരംഭിക്കുകയും ചെയ്യും.
സൂര്യാഘാതം ഏല്‍ക്കുന്നതിന് സാധ്യതയില്ലാത്ത സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള മേഖലകളെ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി. തൊഴില്‍ മേഖലകളിന്മേല്‍ നിര്‍ദേശം തൊഴിലുടമകളും കോണ്‍ട്രാക്ടര്‍മാരും കൃത്യമായി പാലിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it