സൂര്യന്റെ 1700 കോടി മടങ്ങ് ഭാരമുള്ള തമോഗര്‍ത്തം കണ്ടെത്തി

ലോസ്ആഞ്ചലസ്: സൂര്യന്റെ 1700 കോടി മടങ്ങ് ഭാരമുള്ള തമോഗര്‍ത്തം കണ്ടെത്തി. ശൂന്യാകാശ വസ്തുക്കള്‍ താരതമ്യേന കുറഞ്ഞ മേഖലയിലുള്ള എന്‍ജിസി 1600 ഗാലക്‌സിയുടെ മധ്യഭാഗത്തോട് ചേര്‍ന്നാണ് പുതിയ തമോഗര്‍ത്തം കണ്ടെത്തിയത്. കാലഫോര്‍ണിയ ബര്‍ക്കെലീ സര്‍വകലാശാലയില്‍ നിന്നുള്ള ജ്യോതിശ്ശാസ്ത്ര വിദഗ്ധരാണ് ഇക്കാര്യം അറിയച്ചത്.
ഇത്രയും ഭീമാകാരമായ വസ്തുക്കളുടെ സാന്നിധ്യം മുമ്പ് കണക്കു കൂട്ടിയതിലും അധികമാവുമെന്നതിനുള്ള സൂചനയാണ് പുതിയ കണ്ടെത്തല്‍ നല്‍കുന്നതെന്നും അവര്‍ പറഞ്ഞു. സൂര്യന്റെ 2100 കോടി മടങ്ങ് ഭാരമുള്ളതാണ് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ തമോഗര്‍ത്തം.
Next Story

RELATED STORIES

Share it