സൂര്യതാപം: രണ്ടു മരണം

കോഴിക്കോട്: സൂര്യതാപമേറ്റ് കോഴിക്കോട് ജില്ലയില്‍ രണ്ടുപേര്‍ മരിച്ചു. പയ്യോളി അയനിക്കാട് വള്ളുവക്കുനി തറമ്മല്‍ ദാമോദരന്‍ (53), കാരശ്ശേരി തോട്ടക്കാട പൈക്കാടന്‍മല എളമ്പിലാശ്ശേരി കോളനിയിലെ രാമന്‍ (80) എന്നിവരാണു മരിച്ചത്. ദാമോദരന്റെ ഭാര്യ: അനിത. മക്കള്‍: അഭിന്‍, അതുല്‍. സഹോദരങ്ങള്‍: കണ്ണന്‍, ഗോവിന്ദന്‍, കാര്‍ത്ത്യായനി, വല്‍സല. വെള്ളിയാഴ്ച ജോലികഴിഞ്ഞ് വീട്ടിലേക്കു നടന്നുപോവുന്നതിനിടെയാണ് രാമന് സൂര്യതാപമേറ്റത്. മക്കള്‍: ശാരദ, മിനി, ഷാജു, പരേതയായ ഓമന.
Next Story

RELATED STORIES

Share it