Kollam Local

സൂര്യതാപം: പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

കൊല്ലം: സൂര്യതാപ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.വി വി ഷേര്‍ളി അറിയിച്ചു. പുറംപണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ പകല്‍ 11 മുതല്‍ ഉച്ചക്ക് മൂന്നുവരെ ജോലി ഒഴിവാക്കണം. കുട്ടികള്‍ വെയിലത്ത് കളിക്കുന്നതും കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുത്തുന്നതും ഒഴിവാക്കണം. ശരീരോഷ്മാവ് കൂടുകയോ ക്ഷീണം, ഓക്കാനം, തലചുറ്റല്‍, ഛര്‍ദി, തലവേദന, പേശിവലിവ്, ശരീരത്തില്‍ കുമിളകള്‍ പോലെ പൊള്ളുക എന്നിവ കണ്ടാല്‍ എത്രയും പെട്ടന്ന് ചികില്‍സ നേടണം.നാലു മണിക്കൂറില്‍ രണ്ടു മുതല്‍ നാലു ഗ്ലാസ് വെള്ളം വരെ കുടിക്കുക. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളം കഴിക്കുക. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. ദേഹം നനഞ്ഞ തുണികൊണ്ട് തുടക്കുക. ഫാനിന്റെയോ കൂളറിന്റെയോ സഹായത്താല്‍ ശരീരോഷ്മാവ് തണുപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രതേ്യകം ശ്രദ്ധിക്കണം.സ്‌കൂളില്‍ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണം. അസംബ്ലി സമയത്ത് കുട്ടികളെ പുറത്ത് നിര്‍ത്തരുത്. പി ടി പീരിഡ് ക്ലാസ് റൂമില്‍ തന്നെ കുട്ടികളെ ഇരുത്തുക എന്നീ കാര്യങ്ങള്‍ വേനല്‍ ക്ലാസുകള്‍ നടത്തുന്ന സ്ഥാപനങ്ങളിലെ അധ്യാപകര്‍ ശ്രദ്ധിക്കണം.
Next Story

RELATED STORIES

Share it