kozhikode local

സൂഫിസത്തിന്റെ സാമ്രാജ്യത്വ ദാസ്യവും ഫാഷിസ്റ്റ് പ്രീണനവും തിരിച്ചറിയണമെന്ന്

കോഴിക്കോട്: ആഗോളതലത്തില്‍ സാമ്രാജ്യത്വദാസ്യവും ഇന്ത്യയില്‍ ഹിന്ദുത്വ ഫാഷിസ്റ്റ്പ്രീണനവും നടത്തുന്ന സൂഫിസത്തിന്റെ അപകടം തിരിച്ചറിയണമെന്ന് കെഎന്‍എം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച വിശദീകരണ സമ്മേളനം ആവശ്യപ്പെട്ടു. ഫാഷിസവും സൂഫിസവും കൈകോര്‍ക്കുന്നതെന്തിന് എന്ന പ്രമേയത്തിലാണ് സമ്മേളനം നടന്നത്.
സൂഫിസത്തെ സുഖിപ്പിക്കുന്ന ഉദാര മതേതരവാദികളുടെയും ഫാഷിസ്റ്റുകളുടെയും അജണ്ട മുസ്‌ലിം സമൂഹം തിരിച്ചറിഞ്ഞില്ലെങ്കില്‍ വലിയ വിലനല്‍കേണ്ടിവരും. ആള്‍ദൈവങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര ഭരണകൂടം സൂഫികളുടെ വ്യാജ ആത്മീയ പ്രകടനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ്. അദ്ദേഹം പറഞ്ഞു.കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി എം മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു.
ഐഎസ്എം പ്രസിഡന്റ് ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, കെ വി അബ്ദുല്ലത്വീഫ് മൗലവി, ഹനീഫ് കായക്കൊടി, ബാദുഷ ബാഖവി, അബ്ദുസ്സലാം വളപ്പില്‍, നിസാര്‍ ഒളവണ്ണ, ഷബിര്‍ കൊടിയത്തൂര്‍, കെ മുഹമ്മദ് കമാല്‍, അബ്ദുറഹ്മാന്‍ മദനി പാലത്ത് സംസാരിച്ചു.
Next Story

RELATED STORIES

Share it