kozhikode local

സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡയാലിസിസ് യൂനിറ്റില്‍ എസി പ്രവര്‍ത്തനരഹിതം

കോഴിക്കോട്: മെഡിക്കല്‍കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി സ്‌നേഹസ്പര്‍ശം ഡയാലിസിസ് യൂനിറ്റിലെ എയര്‍ കണ്ടീഷനറുകള്‍ പ്രവര്‍ത്തിക്കാത്തത് രോഗികള്‍ക്ക് ദുരിതമാവുന്നു. പത്തു ഡയാലിസിസ് യന്ത്രങ്ങളാണ് ഇവിടെയുള്ളത്. ഡയാലിസിസിനായി ഒരു രോഗിക്കു നാലു മുതല്‍ അഞ്ചു മണിക്കൂര്‍ വരെ സമയമെടുക്കുന്നു. ചൂട് കൂടിവരുന്നതിനാല്‍ രോഗികള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. എയര്‍കണ്ടീഷണറുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ യന്ത്രങ്ങളും വേഗത്തില്‍ തകരാറിലാവാന്‍ സാധ്യതയുണ്ട്. ശീതീകരണസംവിധാനത്തില്‍ മാത്രമേ ഡയാലിസിസ് യന്ത്രം പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
ആഴ്ചയില്‍ മൂന്നു തവണയാണ് ഒരാളെ ഇവിടെ ഡയാലിസിസിനു വിധേയമാക്കുന്നത്. ചൂട് കൂടിവരുമ്പോള്‍ ഡയാലിസിസ് യൂനിറ്റിന്റെ ജനവാതില്‍ തുറന്നിടാറാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യാന്‍ പാടില്ലെങ്കിലും ചൂടു കൂടുമ്പോള്‍ ഇതല്ലാതെ രക്ഷയില്ലെന്നുമാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
Next Story

RELATED STORIES

Share it