Flash News

സൂപ്പര്‍ കപ്പ് മോഹം മങ്ങി ഗോകുലം

സൂപ്പര്‍ കപ്പ് മോഹം മങ്ങി ഗോകുലം
X


ഐസോള്‍: ആദ്യ പകുതിയില്‍ പെനല്‍റ്റിയിലൂടെ 1-0ന് മുന്നില്‍ നിന്ന ഗോകുലത്തെ രണ്ടാം പകുതിയില്‍ ഗോള്‍ മഴയില്‍ മുക്കിയ ഐസോളിന് ഐലീഗില്‍ 3-1ന്റെ തകര്‍പ്പന്‍ ജയം. ഇതോടെ ഗോകുലത്തിന്റെ സൂപ്പര്‍ കപ്പ് മോഹങ്ങള്‍ക്ക് കരിനിഴല്‍ വീണു. എന്നാല്‍ ഐസോളിന്റെ പ്രതിരോധത്തില്‍ ആ മുന്നേറ്റം പച്ച തൊട്ടില്ല.  ഇരുടീമുകളും മാറി മാറി മുന്നേറ്റങ്ങള്‍ നയിച്ച് കൊണ്ടിരുന്നു. 24ാം മിനിറ്റില്‍ ഗോകുലത്തിന്റെ ഉഗാണ്ടന്‍ താരം ഹെന്റി കിസ്സേക്ക അടിച്ച ഷോട്ട് ബോക്‌സിനുള്ളില്‍ വെച്ച് ഐസൗള്‍ പ്രതിരോധതാരം കിന്‍കിമയുടെ കയ്യില്‍ത്തട്ടിയതോടെ  റഫറി ഗോകുലത്തിനനുകൂലമായി പെനല്‍റ്റി വിധിച്ചു. കിക്കെടുത്ത അല്‍ അജ്മി അനായാസം പന്തു വലയിലാക്കി. ഗോകുലം ഒരു ഗോളിന് മുന്നില്‍. തിരിച്ചടിക്കാന്‍ ഐസൗള്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ആദ്യ പകുതി ഗോകുലത്തിന് മുന്‍തൂക്കം നല്‍കി അവസാനിച്ചു.രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചുവന്ന ഐസോള്‍ എഫ്‌സിയെയാണ് കണ്ടത്. വേഗമേറിയ മുന്നേറ്റങ്ങളോടെ അവര്‍ ഗോകുലത്തിന്റെ പകുതിയില്‍ അപകടം വിതച്ചു കൊണ്ടിരുന്നു. ഐസൗളിന്റെ മുന്നേറ്റത്തിന് ഫലം കണ്ടത് 60ാം മിനിറ്റിലായിരുന്നു. ലിയോണ്‍സ് ഡോഡോസിലൂടെ ആതിഥേയര്‍ സമനില പിടിച്ചു.  74ാം മിനിറ്റില്‍ അഫ്ഗാന്‍ താരം മാസിഹ് സൈഗാനിയുടെ അസിസ്റ്റില്‍ ഡോഡോസിന്റെ രണ്ടാം ഗോളോടെ ഐസൗള്‍ 2-1ന്റെ ലീഡുയര്‍ത്തി. നാല് മിനിറ്റുകള്‍ക്കുള്ളില്‍ ലാല്‍ഖ്വാവ് പ്യൂമാവിയ കൂടി ഗോള്‍ നേടിയതോടെ ഗോകുലം 3-1ന്റെ പരാജയം രുചിച്ചു. പരാജയത്തോടെ ലീഗില്‍ 17 കളികളില്‍ നിന്ന് 20 പോയന്റോടെ ഏഴാം സ്ഥാനത്താണ് ഗോകുലം. ആദ്യ ആറ് സ്ഥാനക്കാരാണ് സൂപ്പര്‍ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടുക. സ്വന്തം തട്ടകത്തില്‍ മോഹന്‍ ബഗാനെതിരെയുള്ള അവസാന മല്‍സരത്തില്‍ വിജയിച്ചാല്‍ ഗോകുലത്തിന് സൂപ്പര്‍ കപ്പ് സാധ്യത നിലനിര്‍ത്താം. 18 കളികളില്‍ നിന്ന് 24 പോയന്റ് നേടിയ ഐസൗള്‍ എഫ്‌സി അഞ്ചാം സ്ഥാനത്തെത്തി.
Next Story

RELATED STORIES

Share it