kasaragod local

സൂത്രധാരന്‍ ജ്വല്ലറി ഉടമ; പണം തട്ടിയത് 30 അക്കൗണ്ടുകള്‍ തുറന്ന്

നായന്മാര്‍മൂല: മുട്ടത്തൊടി സ ര്‍വീസ് സഹകരണ ബാങ്കിലെ നായന്മാര്‍മൂല, വിദ്യാനഗര്‍ ബ്രാഞ്ചുകളില്‍ നിന്ന് മുക്കുപണ്ടം പണയം വച്ച് തട്ടിയത് ഒരു കോടി രൂപയോളം രൂപ. ഇന്നലെ രാത്രിയും ബാങ്കിലെ സ്വര്‍ണാഭരണങ്ങള്‍ പരിശോധിച്ചുവരികയാണ്. ഇന്നും പരിശോധന തുടരും. മുക്കുപണ്ടം ഉണ്ടാക്കി ഇടപാടുകാര്‍ക്ക് നല്‍കുന്നത് നീലേശ്വരം സ്വദേശിയും ബാങ്കിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറി ഉടമയും ബാങ്കിലെ അപ്രൈസറുമായ സതീശനാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ഇയാള്‍ സ്വന്തമായി മുക്കുപണ്ടങ്ങള്‍ നിര്‍മിച്ച് വിവിധ ബാങ്കുകളില്‍ പണയംവെക്കാനാണ് ഇടപാടുകാര്‍ക്ക് ഒത്താശചെയ്തുകൊടുക്കുന്നത്. ബാങ്ക് അപ്രൈസറായ ഇയാള്‍ ബാങ്ക് അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് സ്വര്‍ണാഭരണങ്ങള്‍ പണയംവെക്കാന്‍ നല്‍കിയിരുന്നത്. ജ്വല്ലറി ഉടമക്ക് ബാങ്കില്‍ നിന്ന് വായ്പ എടുത്തതിന്റെ ഒരു വിഹിതം നല്‍കി വരുന്നു. കാസര്‍കോട് ജില്ലയിലെ നിരവധി ബാങ്കുകളില്‍ ഇങ്ങനെ മുക്കുപണ്ടം പണയംവച്ച് കോടികള്‍ തട്ടിയെടുത്തിട്ടുണ്ട്.
എന്നാല്‍ ബാങ്കുകളുടെ പേര് ബ്ലാക്ക് ലിസ്റ്റില്‍ പെടുമെന്ന ആശങ്കയില്‍ പലരും പരാതി പുറത്തുപറയാതെ ഒതുക്കുകയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഹൊസങ്കടി, മഞ്ചേശ്വരം, ഉപ്പള, കുമ്പള, കാസര്‍കോട്, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, നീലേശ്വരം തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി സഹകരണ ബാങ്കുകളില്‍ നിന്ന് നീലേശ്വരം സ്വദേശിയായ ജ്വല്ലറി ഉടമയുടെ ഒത്താശയോടെ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ സംഭവം പുറത്തുവന്നിട്ടുണ്ട്.
നായന്മാര്‍മൂല, വിദ്യാനഗര്‍ ബാങ്ക് ശാഖകളില്‍ വ്യാജ പേരുകളില്‍ 30 ഓളം അക്കൗണ്ടുകള്‍ ആരംഭിച്ചാണ് മുക്കുപണ്ടം പണയംവച്ച് പണം തട്ടിയത്. ഇതില്‍ ചിലര്‍ക്ക് പ്രതിഫലമായി ലഭിച്ചത് ആയിരം മുതല്‍ പതിനായിരം രൂപവരെയാണ്. മുഖ്യസൂത്രധാരന്‍ രണ്ട് കാറുകള്‍ വിലക്ക് വാങ്ങിയതോടെയാണ് നാട്ടുകാരില്‍ സംശയം ഉടലെടുത്തത്. ബാങ്കില്‍ നിന്ന് മുക്കുപണ്ടം പണയംവച്ച പണം ധൂര്‍ത്തടിച്ച ശേഷം വീണ്ടും ജീവനക്കാരുടേയും ജ്വല്ലറി ഉടമയുടേയും ഒത്താശയോടെ മുക്കുപണ്ടം പണയം വെക്കുകയാണ് പതിവെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it