Flash News

സൂച്ചി റാഖൈന്‍ സന്ദര്‍ശിച്ചു



റാഖൈന്‍: മ്യാന്‍മര്‍ സൈന്യത്തിന്റെയും ബുദ്ധമത വിഭാഗത്തിന്റെയും വംശഹത്യാ നടപടികള്‍ കാരണം ആയിരക്കണക്കിന് റോഹിന്‍ഗ്യകള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിനു പേര്‍ പലായനം ചെയ്യുകയും ചെയ്ത റാഖൈനില്‍ മ്യാന്‍മര്‍ ദേശീയ നേതാവ് ഓങ്‌സാങ് സൂച്ചി സന്ദര്‍ശനം നടത്തി. ആഗസ്ത് അവസാനം സംഘര്‍ഷം ഉടലെടുത്ത ഇവിടെ ആദ്യമായാണ് സൂച്ചി സന്ദര്‍ശനം നടത്തുന്നത്. റാഖൈന്‍ തലസ്ഥാനമായ സിറ്റിയുവിലെത്തിയ സൂച്ചി മറ്റ് നഗരങ്ങളും സന്ദര്‍ശിച്ചു. അപ്രതീക്ഷിതമായാണ് സൂച്ചി സന്ദര്‍ശനത്തിനെത്തിയത്. റാഖൈനിലെ റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ക്കെതിരായ സൈനിക നടപടി അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കാത്ത സൂച്ചിയുടെ നിലപാടിനെ ലോകരാഷ്ട്രങ്ങള്‍ അപലപിച്ചിരുന്നു.   റാഖൈനിലെത്തിയ സൂച്ചി മുസ്്്‌ലിം നേതാക്കളെയും സന്ദര്‍ശിച്ചതായി അറാഖന്‍ പ്രൊജക്റ്റ് മോണിറ്ററിങ് ഗ്രൂപ്പായ ക്രിസ് ലെവ അറിയിച്ചു. ജനങ്ങള്‍ സാമാധാനപരമായി ജീവിക്കണം. അവരെ സഹായിക്കാന്‍ സര്‍ക്കാരുണ്ട്്. പരസ്പരം പോരടിക്കരുത് എന്നീ മുന്ന് കാര്യങ്ങള്‍ മാത്രമാണ് സൂച്ചി ആവശ്യപ്പെട്ടതെന്നും ക്രിസ്‌ലെവ അറിയിച്ചു. ആഗസ്ത് 25ന്്് റോഹിന്‍ഗ്യന്‍ സാല്‍വേഷന്‍ ആര്‍മി സൈനിക പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തി എന്നാരോപിച്ചാണ് മ്യാന്‍മര്‍ സൈന്യവും ബുദ്ധമത വിഭാഗവും റാഖൈനില്‍ റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ക്കു നേരെ ആക്രമണം തുടങ്ങിയത്. ഏകപക്ഷീയമായി ആക്രമണം അഴിച്ചുവിട്ട സൈന്യം റോഹിന്‍—ഗ്യന്‍ ഗ്രാമങ്ങള്‍ അഗ്നിക്കിരയാക്കുകയും കുട്ടികളടക്കം ആയിരക്കണക്കിനു പേരെ കൊലപ്പെടുത്തുകയും സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരായാക്കുകയും ചെയ്തു. തുടര്‍ന്ന്്് ലക്ഷക്കണക്കിന് റോഹിന്‍ഗ്യകള്‍ ദുര്‍ഘടമായ വഴികള്‍ താണ്ടി അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുകയായിരുന്നു. ആക്രമണം തുടങ്ങിയ ശേഷം ഏഴു ലക്ഷത്തോളം പേര്‍ ബം—ഗ്ലാദേശിലേക്കു പലായനം ചെയ്തതായാണ് യുഎന്‍ കണക്ക്്.
Next Story

RELATED STORIES

Share it