World

സൂച്ചിയുടെ പൗരത്വം കാനഡ പിന്‍വലിക്കും

ഒട്ടാവ: റോഹിന്‍ഗ്യന്‍ വിഷയത്തില്‍ നിസ്സംഗത പുലര്‍ത്തിയ മ്യാന്‍മര്‍ നേതാവ് ഓങ്‌സാന്‍ സൂച്ചിക്ക് കാനഡ നല്‍കിയ പൗരത്വം പിന്‍വലിക്കാന്‍ പാര്‍ലമെന്റ്് തീരുമാനം. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ ഐകകണ്‌ഠ്യേനയാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് നേരെ അരങ്ങേറിയത് വംശഹത്യയാണെന്ന് കനേഡിയന്‍ പാര്‍ലമെന്റ്്് കഴിഞ്ഞയാഴ്ച പ്രമേയം പാസാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സൂച്ചിക്കെതിരായ നടപടി. 2007ലാണ് ഓങ്‌സാന്‍ സൂച്ചി കാനഡയുടെ ബഹുമതിയായി പൗരത്വം സ്വീകരിച്ചത്. ജനാധിപത്യത്തിനു വേണ്ടി വാദിക്കുന്നതിനിടെ ദീര്‍ഘകാലം വീട്ടുതടങ്കലില്‍ കഴിയുന്ന വേളയിലായിരുന്നു ബഹുമതി നല്‍കിയത്.

Next Story

RELATED STORIES

Share it