Flash News

സൂച്ചിയുടെ ഛായാചിത്രം എടുത്തുമാറ്റി



ലണ്ടന്‍: ഓക്‌സ്ഫഡ് സര്‍വകലാശാലയ്ക്കു കീഴിലെ കോളജില്‍നിന്ന് മ്യാന്‍മര്‍ ഭരണാധികാരി ഓങ് സാന്‍ സൂച്ചിയുടെ ഛായാചിത്രം എടുത്തുമാറ്റി. മ്യാന്‍മറിലെ റോഹിന്‍ഗ്യ വംശഹത്യയെത്തുടര്‍ന്ന് സൂച്ചിക്കെതിരേ ആഗോളതലത്തില്‍ വിമര്‍ശനം ഉയരുന്നതിനിടെയാണ് സര്‍വകലാശാലാ അധികൃതരുടെ തീരുമാനം. ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ ഭാഗമായ സെന്റ് ഹോഗ്‌സ് കോളജിന്റെ പ്രധാന കവാടത്തിനു സമീപമാണ് സൂച്ചിയുടെ ചിത്രം സ്ഥാപിച്ചിരുന്നത്. ഇതിനുപകരം ജാപനീസ് കലാകാരന്‍ യോഷിഹിരോ തകാഡ സമ്മാനിച്ച പെയിന്റിങ് സ്ഥാപിച്ചു. 1960കളുടെ അവസാനം സെന്റ് ഹോഗ്‌സ് കോളജില്‍ നിന്നാണ് സൂച്ചി സാമൂഹികശാസ്ത്ര വിഷയങ്ങളില്‍ ബിരുദവും രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയത്.  ചൈനീസ് ചിത്രകാരന്‍ ചെന്‍ യാന്നിങ് വരച്ച സൂച്ചിയുടെ ചിത്രം 1999ലായിരുന്നു കോളജില്‍ സ്ഥാപിച്ചത്.
Next Story

RELATED STORIES

Share it