Gulf

സൂഖ് വാഖിഫ് രാവുകള്‍ ഇന്നു മുതല്‍ സംഗീത സാന്ദ്രം

ദോഹ: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സൂഖ് വാഖിഫില്‍ ഇന്നു മുതല്‍ മൂന്നു ദിവസത്തേക്ക് സൗത്ത് അല്‍റയ്യാന്‍ സംഗീത സന്ധ്യ സംഘടിപ്പിക്കുന്നു. ആറ് ഖത്തരി, ഗള്‍ഫ് ഗായകരാണ് സൂഖ് വാഖിഫിന്റെ രാവുകളെ സംഗീതസാന്ദ്രമാക്കുന്നത്. ഖത്തരി ഗായകന്‍ ഈസ അല്‍കുബൈസിയും കുവൈത്തി ഗായകന്‍ ജാബിര്‍ അല്‍കാസിറും സൂഖ് വാഖിഫ് ഇടനാഴികളെ ഇന്ന് സംഗീതത്തില്‍ ലയിപ്പിക്കും. ഫൈസല്‍ റാഷിദും ഫഹദ് അല്‍കുബൈസിയുമാണ് മനംമയക്കുന്ന ഗാനങ്ങളുമായി നാളെ രാത്രി സംഗീതാസ്വാദകര്‍ക്ക് മുന്നിലെത്തുക. മന്‍സൂര്‍ അല്‍മുഹന്നദിയും കുവൈത്തി ഗായിക നവാലും ഇമ്പമാര്‍ന്ന ഗാനങ്ങളുമായി ശനിയാഴ്ച രാത്രിയോടെ ഗാനസന്ധ്യക്ക് വിരാമമിടും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് നിരവധി സന്ദര്‍ശകരെത്തുന്ന സൂഖ് വാഖിഫില്‍ ഗാനമേളക്ക് സൗത്ത് അല്‍റയ്യാന്‍ തുടക്കമിടുന്നത്.
സൗത്ത് അല്‍റയ്യാന്‍ റേഡിയോ ദേശീയ ദിനത്തോടനുബന്ധിച്ച് നിരവധി ജനകീയ പരിപാടികളും സംപ്രേഷണം ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it