Gulf

സൂഖ് വാഖിഫ് ആര്‍ട്ട് സെന്ററില്‍ വിദ്യാര്‍ഥികളുടെ പ്രദര്‍ശനം

ദോഹ: സൂഖ് വാഖിഫ് ആര്‍ട്ട് സെന്ററില്‍ വിദ്യാര്‍ഥികള്‍ രൂപകല്‍പ്പന ചെയ്ത വിവിധ കലാസൃഷ്ടികളുടെ പ്രദര്‍ശനം ആരംഭിച്ചു. 2015ല്‍ ഇവിടെ നടത്തിയ നിരവധി വര്‍ക്ക്‌ഷോപ്പുകളില്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച സൃഷ്ടികളാണ് പ്രദര്‍ശനത്തിലുള്ളത്. സെന്ററിന്റെ രണ്ടു ഗാലറികളിലായി 150ലേറെ വിദ്യാര്‍ഥികള്‍ വിവിധ മാധ്യങ്ങളില്‍ ഒരുക്കിയ നൂറുകണക്കിന് സൃഷ്ടികള്‍ രണ്ടാഴ്ച നീളുന്ന പ്രദര്‍ശനത്തില്‍ കാണികളെ ആകര്‍ഷിക്കും.
അറബിക് കാലിഗ്രാഫി, മണ്‍പാത്രങ്ങള്‍, ശില്‍പ്പങ്ങള്‍, പെയ്ന്റിങുകള്‍, ഗ്ലാസ് പെയ്ന്റിങ്, ചീന പാത്രങ്ങള്‍ എന്നിവയുടെ വര്‍ക്ക്‌ഷോപ്പുകളാണ് ഹാമിദ് അല്‍സഅദി, ലൈല അല്‍ആനി, തലാല്‍ അല്‍ഖാസിമി, നാസര്‍ അല്‍സമറാഇ, മുഹമ്മദ് അല്‍ദൂരി എന്നീ കലാകാരന്‍മാരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്. വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ചിത്രങ്ങള്‍ കൂട്ടത്തിലുണ്ട്.
ഖത്തറിലെ പ്രധാന കെട്ടിടങ്ങളും നിര്‍മിതികളുമെല്ലാം ശില്‍പ്പങ്ങള്‍ക്ക് വിഷയമായിട്ടുണ്ട്. പൗരന്മാര്‍ക്കിടയിലും ഖത്തര്‍ നിവാസികള്‍ക്കിടയിലും കലാ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന് ആരംഭിച്ച വര്‍ക്ക്‌ഷോപ്പുകള്‍ക്ക് പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
Next Story

RELATED STORIES

Share it