Kottayam Local

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി: ജില്ലയില്‍ 87 പത്രിക സ്വീകരിച്ചു

കോട്ടയം: നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. ജില്ലയില്‍ ഒമ്പത് മണ്ഡലങ്ങളിലായി 87പത്രിക സ്വീകരിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ഡാരി അറിയിച്ചു. നിലവിലെ 104 നാമനിര്‍ദേശ പത്രികകളില്‍ 17 പത്രികകള്‍ തള്ളിയതായും ജില്ലാ കലക്ടര്‍ പറഞ്ഞു.
ഡമ്മി സ്ഥാനാര്‍ഥികളുടെ പത്രികകളാണ് തള്ളിയത്. മെയ് രണ്ട് വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. കോട്ടയം നിയോജക മണ്ഡലത്തില്‍ ഒമ്പത് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുണ്ട്. ബിജെപി, ബിഎസ്പി, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് യുനിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്), സമാജ്‌വാദി പാര്‍ട്ടി എന്നീ പാര്‍ട്ടികളുടെ ഓരോ സ്ഥാനാര്‍ഥിയുടെയും സിപിഐ(എം)ന്റെ രണ്ട് സ്ഥാനാര്‍ഥികളുടെയും രണ്ട് സ്വതന്ത്രരുടെയും പത്രികകള്‍ സ്വീകരിച്ചു.
ഏറ്റുമാനൂരില്‍ എട്ട് സ്ഥാനാര്‍ഥികളുടെ പത്രികയ്ക്ക് അന്തിമ അംഗീകാരം ലഭിച്ചു. കേരള കോണ്‍ഗ്രസ് (എം), ബിഎസ്പി, സിപിഐ(എം), എസ്ഡിപിഐ, എസ്‌യുസിഐ, ബിഡിജെഎസ്, പിഡിപി എന്നീ പാര്‍ട്ടികളുടെ ഓരോ സ്ഥാനാര്‍ഥി വീതവും ഒരു സ്വതന്ത്രനുമാണുള്ളത്.
പുതുപ്പള്ളിയില്‍ ഒമ്പത് സ്ഥാനാര്‍ഥികളുടെ പത്രിക സ്വീകരിച്ചു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്, സിപിഐ(എം), ബിജെപി, ബിഎസ്പി, എസ്‌യുസിഐ എന്നീ പാര്‍ട്ടികളുടെ ഓരോ സ്ഥാനാര്‍ഥിയുടെയും നാല് സ്വതന്ത്രന്‍മാരുടേയും പത്രികകളാണ് സ്വീകരിച്ചത്.
വൈക്കത്ത് എട്ടു സ്ഥാനാര്‍ഥികളുടെ പത്രിക സ്വീകരിച്ചു. സിപിഐ, ബിഎസ്പി, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് യുനിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്), ബിഡിജെഎസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (എംഎല്‍- റെഡ് സ്റ്റാര്‍), പിഡിപി എന്നീ പാര്‍ട്ടികളുടെ ഓരോ സ്ഥാനാര്‍ഥിയുടെയും ഒരു സ്വതന്ത്രന്റെയും പത്രികയ്ക്കാണ് അന്തിമ അംഗീകാരം ലഭിച്ചത്.
കാഞ്ഞിരപ്പള്ളിയില്‍ എട്ട് സ്ഥാനാര്‍ഥികളുടെ പത്രിക സ്വീകരിച്ചു. ബിഎസ്പി, കേരള കോ ണ്‍ഗ്രസ് (എം), സിപിഐ, ബിജെപി, സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നീ പാര്‍ട്ടികളുടെ ഓരോ സ്ഥാനാര്‍ഥിയുടേയും മൂന്ന് സ്വതന്ത്രരുടേയും പത്രികയാണ് സ്വീകരിച്ചത്.
കടുത്തുരുത്തിയില്‍ ഏഴ് സ്ഥാനാര്‍ഥികളുടെ പത്രിക സ്വീകരിച്ചു. ബിഎസ്പി, കേരള കോ ണ്‍ഗ്രസ് (എം), കേരള ജനതാ പാര്‍ട്ടി, കേരള കോണ്‍ഗ്രസ് (സ്‌കറിയാ തോമസ്), കേരള കോ ണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ ഓരോ സ്ഥാനാര്‍ഥിയുടേയും രണ്ട് സ്വതന്ത്രരുടേയും പത്രികയാണ് സ്വീകരിക്കപ്പെട്ടത്.
ചങ്ങനാശ്ശേരിയില്‍ പത്ത് സ്ഥാനാര്‍ഥികളുടെ പത്രിക സ്വീകരിച്ചു. കേരളാ കോണ്‍ഗ്രസ് (എം), ബിഎസ്പി, ബിജെപി, എസ്ഡിപിഐ, കേരള കോണ്‍ഗ്രസ് (സെക്യുലര്‍), എസ്‌യുസിഐ എന്നീ പാര്‍ട്ടികളുടെ ഓരോ സ്ഥാനാര്‍ത്ഥിയുടേയും നാല് സ്വതന്ത്രരുടേയും പത്രികകളാണ് സ്വീകരിക്കപ്പെട്ടത്.
പാലായില്‍ പത്ത് സ്ഥാനാര്‍ഥികളുടെ പത്രിക സ്വീകരിച്ചു. ബിജെപി, എന്‍സിപി, കേരള കോണ്‍ഗ്രസ് (എം) എന്നീ പാര്‍ട്ടികളുടെ ഓരോ സ്ഥാനാര്‍ഥിയുടേയും ഏഴ് സ്വതന്ത്രരുടെയും പത്രികയാണ് സ്വീകരിച്ചത്. പൂഞ്ഞാറില്‍ 18സ്ഥാനാര്‍ഥികളുടെ പത്രിക സ്വീകരിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, ബിഡിജെഎസ്, പിഡിപി, സോഷ്യലിസ്റ്റ് യൂനിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്), കേരള ജനതാപാര്‍ട്ടി, സിപിഐ (എംഎല്‍- റെഡ്സ്റ്റാര്‍), കേരളാ കോണ്‍ഗ്രസ് (എം), എന്നീ പാര്‍ട്ടികളുടെ ഓരോ സ്ഥാനാര്‍ഥിയുടേയും 11സ്വതന്ത്രരുടേയും പത്രികയാണ് സ്വീകരിക്കപ്പെട്ടത്.
പൊതുനിരീക്ഷകരുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍, ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍, പുഞ്ചസ്‌പെഷ്യല്‍ ഓഫിസ്, കോട്ടയം ആര്‍ഡിഒ, അസി. കലക്ടറുടെ ഓഫിസ്, ദേശീയ സമ്പാദ്യഹാള്‍, പാല ആര്‍ഡിഒ ഓഫിസ് എന്നിവിടങ്ങളിലാണ് സൂക്ഷ്മ പരിശോധന നടന്നത്.
വരണാധികാരികളായ പി ജി സഞ്ജയന്‍ (പാല), ടി സി രാമചന്ദ്രന്‍ (കടുത്തുരുത്തി) അലക്‌സ് പോള്‍ (വൈക്കം), പി കെ നളിനി (ഏറ്റുമാനൂര്‍) എം പി ജോസ് (കോട്ടയം) ജി രമാദേവി (പുതുപ്പള്ളി) ടി വി സുഭാഷ് (ചങ്ങനാശ്ശേരി),കെ ജെ ടോമി (കാഞ്ഞിരപ്പള്ളി) സി കെ പ്രകാശ് (പൂഞ്ഞാര്‍) എന്നിവര്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it