Kollam Local

സൂക്ഷ്മ പരിശോധനയില്‍ 15 പേരുടെ പത്രിക തള്ളി

കൊല്ലം: ഇന്നലെ നടന്ന നാമനിര്‍ദേശിക പത്രികയുടെ സൂക്ഷ്മപരിശോധനയില്‍ ജില്ലയില്‍ വിവിധ മണ്ഡലങ്ങളിലായി 15 പേരുടെ പത്രികകള്‍ തള്ളി.

കരുനാഗപ്പള്ളി മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി കെ തങ്കരാജന്റെ പത്രിക അഡീഷനല്‍ അഫിഡവിറ്റ് നല്‍കാത്തതിനാല്‍ നിരാകരിച്ചു. ചവറ മണ്ഡലത്തിലെ ഡമ്മി സ്ഥാനാര്‍ഥി ബിജെപിയിലെ സി രാജീവ്, സിഎംപിയിലെ എം എച്ച് ഷാരിയര്‍ എന്നിവരുടെ പത്രിക നിരാകരിച്ചു.കുന്നത്തൂര്‍ മണ്ഡലത്തിലെ ബാബു(ബിഡിജെഎസ്) അഫിഡവിറ്റ് സമര്‍പ്പിക്കാത്തതിനാലും ഉല്ലാസിന്റെ(സ്വതന്ത്രന്‍) പത്രിക അഡീഷനല്‍ അഫിഡവിറ്റ് സമര്‍പ്പിക്കാത്തതിനാലും സുന്ദരേശന്റെ(ത്രിണമൂല്‍ കോണ്‍ഗ്രസ്) പത്രികയുടെ നോമിനേഷനില്‍ ഒപ്പ് വയ്ക്കാത്തതിനാലും നിരാകരിച്ചു. കൊട്ടാരക്കര മണ്ഡലത്തിലെ ഡമ്മി സ്ഥാനാര്‍ഥികളായ ബിജെപിയുടെ വിജയകുമാര്‍, സിപിഎമ്മിലെ സുദേവന്‍ എന്നിവരുടെ പത്രിക നിരാകരിച്ചു.പുനലൂര്‍ മണ്ഡലത്തിലെ അലോഷ്യസിന്റെ (സ്വതന്ത്രന്‍) പത്രിക പിന്‍താങ്ങിയവരില്‍ ഒരാള്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ കാണപ്പെടാത്തതിനാല്‍ നിരാകരിച്ചു. ഡമ്മി സ്ഥാനാര്‍ഥികളായ ചടയമംഗലം മണ്ഡലത്തിലെ ഗോപാലകൃഷ്ണ പിള്ള (സിപിഐ) കുണ്ടറ മണ്ഡലത്തിലെ പ്രസന്നകുമാര്‍ (സിപിഎം) കൊല്ലം മണ്ഡലത്തിലെ വി രാജേന്ദ്ര ബാബു(സിപിെഎം) ഇരവിപുരം മണ്ഡലത്തിലെ എസ് പ്രസാദ്(സിപിഎം) ചാത്തന്നൂര്‍ മണ്ഡലത്തിലെ ആര്‍ ദിലീപ്കുമാര്‍(സിപിഐ), ബി ഐ ശ്രീനാഗേഷ്(ബിജെപി) എന്നിവരുടെ നാമനിര്‍ദേശ പത്രികകള്‍ നിരസിച്ചു.
Next Story

RELATED STORIES

Share it