സുഹ്‌റ വധം: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

കാസര്‍കോട്: പ്രണയാഭ്യര്‍ഥന നിരസിച്ച വിരോധത്തില്‍ പെണ്‍കുട്ടിയെ കഴുത്തറുത്തുകൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും.
കര്‍ണാടകയിലെ ബണ്ട്വാളിനടുത്ത ബളാല വില്ലേജിലെ ബി എം ഉമ്മര്‍ എന്ന ഉമ്മര്‍ബ്യാരി(33)യെയാണ് ജില്ലാ അഡീ. സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി ജി ഗോപകുമാര്‍ ശിക്ഷിച്ചത്.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നു കോടതി നിര്‍ദേശിച്ചു. 2006 ഡിസംബര്‍ 28ന് രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഉജാര്‍ ഉളുവാറിലെ അബൂബക്കറിന്റെ മകള്‍ ഫാത്തിമത്ത് സുഹ്‌റ(18)യാണ് കൊല്ലപ്പെട്ടത്. പള്ളിത്തോട്ടത്തില്‍ ജോലിക്കാരനായി എത്തിയ ഉമ്മര്‍ ബ്യാരി, ഫാത്തിമത്ത് സുഹ്‌റയെ പരിചയപ്പെടുകയും പ്രണയാഭ്യര്‍ഥന നടത്തുകയും ചെയ്തു. എന്നാല്‍, ഇതു പെണ്‍കുട്ടി നിരസിച്ചതാണ് കൊലപാതകത്തിനു കാരണമായത്.
കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ ഉമ്മര്‍ബ്യാരി മുങ്ങിയിരുന്നു. പിന്നീട് കാസര്‍കോട് ഡിവൈഎസ്പിയായിരുന്ന ടി പി രഞ്ജിത്താണ് മഹാരാഷ്ട്രയിലെ നാസിക്കില്‍ വച്ച് അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it