Kollam Local

സുഹൃത്തിനെ നഷ്ടപ്പെട്ട നീറ്റലുമായി അച്ചുവും വിഷ്ണുവും

പാരിപ്പള്ളി: അപകടത്തില്‍ പരിക്കേറ്റതുമൂലം, ശരീരത്തില്‍ അനുഭവപ്പെടുന്ന നീറ്റല്‍ അച്ചുവിനും വിഷ്ണുവിനും ഒരുപക്ഷേ സഹിക്കാന്‍ കഴിയും. എന്നാല്‍ ഉറ്റ സുഹൃത്തിനെ നഷ്ടപ്പെട്ടതുമൂലം ഹൃദയത്തിലുണ്ടായ നീറ്റല്‍ അവര്‍ക്ക് തങ്ങാനാവുന്നതിനുമപ്പുറമാണ്. ചിറക്കരയില്‍ നിന്നും മൂന്നു സുഹൃത്തുക്കള്‍ ഉല്‍സവം കാണാന്‍ പോകുമ്പോള്‍, അവര്‍ കരുതിയിരുന്നില്ല, അത് തങ്ങളില്‍ ഒരാളുടെ ജീവന്‍ നഷ്ടപ്പെടുന്ന ദുരന്തത്തിലേക്കാണെന്ന്. ചിറക്കര കുളത്തൂര്‍കോണം ചരുവിളവീട്ടില്‍ ശരണ്‍ (16) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മുക്കാട്ടുകുന്ന് ശ്രാവണംപൊയ്കയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി അച്ചു(14), പുത്തന്‍കുളം ചാലില്‍ ലക്ഷം വീട്ടില്‍ വിഷ്ണു(18) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
Next Story

RELATED STORIES

Share it