സുഷമ സ്വരാജിനെ രാഹുല്‍ ഗാന്ധിയും ശിവരാജ്‌സിങും സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ രാഹുല്‍ ഗാന്ധിയും ശിവരാജ്‌സിങ് ചൗഹാനും സന്ദര്‍ശിച്ചു. ഡല്‍ഹി എയിംസിലെ കാര്‍ഡിയോ ന്യൂറോ സെന്ററില്‍ ചികില്‍സയില്‍ കഴിയുന്ന സുഷമയെ കാണാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാനാണ് ആദ്യമെത്തിയത്. പിന്നീട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സുഷമയെ സന്ദര്‍ശിച്ചു 40 മിനിറ്റോളം ആശുപത്രിയില്‍ ചെലവിടുകയും ചെയ്തു. നെഞ്ചുവേദനയെ തുടര്‍ന്ന് ഏപ്രില്‍ 25നാണു സുഷമ സ്വരാജിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. ഇപ്പോഴും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
Next Story

RELATED STORIES

Share it