Sports

സുശീല്‍ ഔട്ട്; നര്‍സിങ് റിയോയിലേക്ക്

സുശീല്‍ ഔട്ട്; നര്‍സിങ്  റിയോയിലേക്ക്
X
susheel

ന്യൂഡല്‍ഹി: ഏറെ നാള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കു വിരാമം. റിയോ ഒളിംപിക്‌സ് ബോക്‌സിങില്‍ പുരുഷന്‍മാരുടെ 74 കിഗ്രാം ഫ്രീസ്റ്റൈലില്‍ നര്‍സിങ് യാദവ് തന്നെ ഇന്ത്യക്കായി മല്‍സരിക്കാനിറങ്ങും.
നര്‍സിങുമായി ട്രയല്‍സ് നടത്തണമെന്നും ഇതില്‍ ജയിക്കുന്നവര്‍ ഒളിംപിക്‌സില്‍ മല്‍സരിക്കണമെന്നുമുള്ള ഒളിംപ്യന്‍ സുശീല്‍ കുമാറിന്റെ വാദം ഡല്‍ഹി ഹൈക്കോടതി ഇന്നലെ തള്ളുകയായിരുന്നു. ഇതോടെ കഴിഞ്ഞ തവണത്തെ മെഡല്‍ ജേതാവ് കൂടിയായ സുശീലിന്റെ ഒളിംപിക്‌സ് മോഹങ്ങള്‍ അവസാനിച്ചു.
കഴിഞ്ഞ വര്‍ഷത്തെ ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കിയതോടെയാണ് നര്‍സിങിന് റിയോ ഒളിംപിക്‌സിനു ടിക്കറ്റ് ലഭിച്ചത്. തോളെല്ലിലെ പരിക്കുമൂലം സുശീലിന് ഈ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് നര്‍സിങും താനുമായി ഒരു മല്‍സരം നടത്തണമെന്നും ഇതിലെ ജേതാക്കളാവണം ഒളിംപിക്‌സിനു പേവേ ണ്ടത് എന്ന ആവശ്യവുമായി സുശീല്‍ രംഗത്തുവരികയായിരുന്നു. ദേശീയ കായികമന്ത്രാലയം, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍, ദേശീയ ബോക്‌സിങ് ഫെഡറേഷന്‍ എന്നിവര്‍ക്ക് സുശീല്‍ അപ്പീല്‍ നല്‍കുകയും ചെയ്തു.
ഇവര്‍ വിവാദത്തില്‍ ഇടപെടാതിരുന്നതോടെ താരം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഒടുവില്‍ ഹൈക്കോടതിയും കൈവിട്ടതോടെയാണ് സുശീലിന് ഇത്തവണത്തെ ഒളിംപിക്‌സില്‍ കാഴ്ചക്കാരനാവേണ്ടിവന്നത്.
Next Story

RELATED STORIES

Share it