Flash News

സുശീല്‍കുമാര്‍ തിരിച്ചു വരുന്നു



ന്യൂഡല്‍ഹി: രണ്ട് തവണ ഒളിംപിക് മെഡലിസ്റ്റ് ഇന്ത്യയുടെ സുശീല്‍ കുമാര്‍ മൂന്നു വര്‍ഷത്തിനു ശേഷം ഗോദയിലേക്ക് മടങ്ങി വരുന്നു. നവംബര്‍ 15 ന് ഇന്‍ഡോറില്‍ നടക്കുന്ന ദേശീയ ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ സുശീല്‍ മല്‍സരിക്കും. അതേ സമയം ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് യോഗേഷ് ദത്ത് ദേശീയ ഗുസ്തി ചാംപ്യന്‍ഷിപ്പിലുണ്ടാവില്ല. പരിശീലനത്തിന്റെ ഭാഗമായി ജോര്‍ജിയയിലായിരുന്ന സൂശീല്‍ 74 കിലോ വിഭാഗത്തിലെ സെലക്ഷന്‍ ട്രയലില്‍ മല്‍സരിക്കാന്‍ വേണ്ടി രാജ്യത്തെത്തും. ദേശീയ ജൂനിയര്‍ ചാംപ്യനായ ദിനേശാണ് റെയില്‍വേസിനു വേണ്ടി മല്‍സരിക്കുന്ന  സുശീലിന്റെ എതിരാളി. വനിതകളില്‍ റിയോ ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലികും ഗീതാ ഫോഗട്ടും വിനയ് ഫോഗട്ടും ചാംപ്യന്‍ഷിപ്പില്‍ മല്‍സരിക്കും. ബബിത കുമാരി പരിക്ക് കാരണം മല്‍സരിക്കില്ല.
Next Story

RELATED STORIES

Share it