സുവാറസ് ഭീതിയില്‍ ബ്രസീല്‍

റെസിഫെ: 2018ലെ റഷ്യന്‍ ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള ലാറ്റിനമേരിക്കന്‍ മേഖല യോഗ്യതാറൗണ്ടില്‍ മുന്‍ ജേതാക്കളായ ബ്രസീലും ഉറുഗ്വേയും കൊമ്പുകോര്‍ക്കും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 6.30നാണ് കിക്കോഫ്. ഒമ്പത് അന്താരാഷ്ട്ര മല്‍സരങ്ങളില്‍ വിലക്ക് നേരിട്ട സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാറസ് ഉറുഗ്വേ നിരയി ല്‍ തിരിച്ചെത്തുന്നുവെന്നതാണ് കളിയുടെ പ്ര ധാന ആകര്‍ഷണം. 2014ലെ ബ്രസീല്‍ ലോകകപ്പിനിടെ ഇറ്റാലിയന്‍ ഡിഫന്റര്‍ ജോര്‍ജിയോ ചിയേലിനിയെ കടിച്ചതിനെത്തുട ര്‍ന്നാണ് താരത്തെ ഫിഫ വിലക്കിയത്. ഉറുഗ്വേ ജഴ്‌സി അണിയാന്‍ കഴിഞ്ഞില്ലെങ്കിലും തന്റെ ക്ലബ്ബായ ബാഴ്‌സലോണയ്ക്കുവേണ്ടി മിന്നുന്ന പ്രകടനമാണ് സുവാറസ് കാഴ്ചവച്ചത്. വിവിധ ടൂര്‍ണമെന്റുകളിലായി ബാഴ്‌സയ്ക്കു വേണ്ടി സീസണില്‍ 37 ഗോളുകള്‍ താരം അടിച്ചുകൂട്ടിയിട്ടുണ്ട്. സുവാറസിനെ എങ്ങിനെ പിടിച്ചുകെട്ടുമെന്ന ആശങ്കയിലാണ് ബ്രസീല്‍ നാളത്തെ മല്‍സരത്തിനു കച്ചമുറുക്കുന്നത്. ബാഴ്‌സയിലെ ടീമംഗങ്ങളും അടുത്ത കൂട്ടുകാരുമായ സുവാറസും ബ്രസീലിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മറും മുഖാമുഖം വരുന്നുവെന്നത് ഇന്നത്തെ കളിയുടെ മറ്റൊരു ആകര്‍ണഷമാണ്. ലോക ഫുട്‌ബോളര്‍ ലയണല്‍ മെസ്സിക്കൊപ്പം എംഎസ്എ ന്‍ (മെസ്സി-സുവാറസ്-നെയ്മര്‍) എന്ന ചുരുക്കപ്പേരില്‍ ലോകത്തിലെ ഏറ്റവും മികച്ച മുന്നേറ്റനിരയില്‍ പങ്കാളികളാണ് ഇരുവരും.ബ്രസീലിന്റെയും ഉറുഗ്വേയുടെയും അഞ്ചാമത്തെ യോഗ്യതാ മല്‍സരമാണ് ഇന്നത്തേത്. നാലു കളികളില്‍ നിന്ന് മൂന്നു ജയവും ഒരു സമനിലയുമടക്കം ഒമ്പതു പോയിന്റുമായി ഉറുഗ്വേ ലാറ്റിനമേരിക്കന്‍ മേഖലയില്‍  രണ്ടാമതുണ്ട്. എന്നാല്‍ ഇത്രയും മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ജയിച്ച മഞ്ഞപ്പട ഓരോ സമനിലയും തോല്‍വിയും വഴങ്ങി ഏഴു പോയിന്റോടെ മൂന്നാമതാണ്. ഉറുഗ്വേയെ മറികടക്കാനായാല്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കുയരാന്‍ ബ്രസീലിനാവും.2013ലെ ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ സെമി ഫൈനലിലാണ് ബ്രസീലും ഉറുഗ്വേയും അവസാനമായി കൊ മ്പുകോര്‍ത്തത്. അന്ന് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് മഞ്ഞക്കുപ്പായക്കാര്‍ ഉറുഗ്വേയെ മറികടന്നിരുന്നു.
Next Story

RELATED STORIES

Share it