സുവര്‍ണ ക്ഷേത്രത്തില്‍ സംഘര്‍ഷം

അമൃത്‌സര്‍: ഓപറേഷന്‍ ബ്ലൂസ്റ്റാറിന്റെ 34ാമതു വാര്‍ഷിക ചടങ്ങുകള്‍ക്കിടെ സുവര്‍ണക്ഷേത്ര പരിസരത്തു സംഘര്‍ഷം. അകാല്‍ തഖ്ദിന് സമീപത്ത് വച്ചാണു ഖലിസ്താന്‍ അനുകൂലികളും ശിരോമണി ഗുരുധ്വാര പ്രബന്ധക് കമ്മിറ്റി (എസ്പിജിസി) അംഗങ്ങളും ഏറ്റുമുട്ടിയത്. പ്രതിഷേധക്കാരെ നീക്കംചെയ്യുന്നതിനിടെ എസ്പിജിസി അംഗത്തിനു പരിക്കേറ്റു.
അതേസമയം, ഖലിസ്താന്‍ അനുകൂലികളില്‍ ഒരാളെ എസ്പിജിസി അംഗങ്ങള്‍ മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. 1984 ജൂണില്‍ സുവര്‍ണക്ഷേത്രത്തിലുണ്ടായ സൈനിക നടപടിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ മരിച്ചിരുന്നു.
Next Story

RELATED STORIES

Share it