thiruvananthapuram local

സുല്‍ഫിക്കര്‍ വധക്കേസില്‍ നാല് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി

തിരുവനന്തപുരം: കഴക്കൂട്ടം സുല്‍ഫിക്കര്‍ വധക്കേസില്‍ നാല് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കഴക്കൂട്ടം ബ്ലോക്കോഫീസിന് സമീപം മണക്കാട്ട് വിളാകം വീട്ടില്‍ അബ്ദുല്‍ വാഹിദിന്റെ മകന്‍ സുല്‍ഫിക്കറിനെ (23) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കഴക്കൂട്ടം മണക്കാട്ട് വിളാകം വീട്ടില്‍ മുഹമ്മദ് ഷാഹിന്‍ (30), ഷെഫീക്ക് (30), വാറുവിളാകത്ത്‌വീട്ടില്‍ സാദത്ത് (28), ഷെമീര്‍ മന്‍സിലില്‍ ഷെമീര്‍ (29) എന്നിവരെയാണ് തിരുവനന്തപുരം അഡീഷനല്‍ ജില്ലാസെഷന്‍സ് ജഡ്ജി പി.എന്‍. സീത കുറ്റക്കാരെന്ന് കണ്ടെത്തിയത്. ശിക്ഷാവിധിയില്‍ വാദം കേള്‍ക്കാന്‍ കേസ് ഡിസംബര്‍ അഞ്ചിലേക്ക് മാറ്റി. കേസിലെ രണ്ടും മൂന്നും ഏഴും പ്രതികളായ ഷിജു എന്ന ഷിജുകുമാര്‍ (30),ചങ്ക് സുനി എന്ന സുനില്‍ (29), ഷിനു (29) എന്നിവര്‍ വിചാരണക്കിടയില്‍ ഒളിവിലാണ്. 2009 മാര്‍ച്ച് ഏഴിനാണ് കേസിനാസ്പദമായ സംഭവം. അല്‍സാജ് ഓഡിറ്റോറിയത്തിന് പുറകില്‍ തെറ്റിയാര്‍ തോടിന് സമീപംമാരകമായ വേട്ടേറ്റനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.  സംഭവം കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ കഴക്കൂട്ടം പോലീസ്  പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Next Story

RELATED STORIES

Share it