wayanad local

സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ഫുട്പാത്ത് നിര്‍മാണം: പ്രവൃത്തി അശാസ്ത്രീയം; ഗതാഗതക്കുരുക്ക് പതിവ്

സുല്‍ത്താന്‍ ബത്തേരി: ടൗണില്‍ ഫുട്പാത്ത് നിര്‍മാണം നടത്തുന്ന കരാറുകാരനെതിരേ വ്യാപക പ്രതിഷേധം. അശാസ്ത്രീയമായ നിര്‍മാണ പ്രവൃത്തി കാരണം ടൗണില്‍ ഗതാഗത സ്തംഭനം പതിവാകുന്നുവെന്നാണ് പരാതി. നിര്‍മാണ പ്രവൃത്തിയുടെ മറവില്‍ കച്ചവടക്കാരില്‍ നിന്നു പണം ആവശ്യപ്പെടുന്നതായും പറയപ്പെടുന്നു.
കഴിഞ്ഞ മൂന്നരമാസക്കാലമായി തുടരുന്ന ഫുട്പാത്ത് നിര്‍മാണം കാരണം വ്യാപാരികളും വാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും ദുരിതത്തിലാണ്. ഒരുഭാഗത്തെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കാതെ എതിര്‍വശത്ത് നിര്‍മാണം ആരംഭിച്ചതോടെയാണ് ടൗണില്‍ ഗതാഗത സ്തംഭനം പതിവായത്.
ടൗണില്‍ അനധികൃത പാര്‍ക്കിങ് കൂടി വര്‍ധച്ചതോടെ കുരുക്ക് രൂക്ഷമായി. അസംപ്ഷന്‍ ജങ്ഷനില്‍ നിന്നു ചുങ്കത്ത് വരെ ബസ് എത്താന്‍ മുക്കാല്‍ മണിക്കൂറെങ്കിലും വേണമെന്നു ഡ്രൈവര്‍മാര്‍ പറയുന്നു. നിര്‍മാണ പ്രവൃത്തിയുടെ മറവില്‍ കച്ചവടക്കാരില്‍ നിന്നു പണം ആവശ്യപ്പെടുന്നതായും പണം നല്‍കുന്നയാളുകളുടെ സ്ഥാപനങ്ങളുടെ മുന്‍വശത്തെ പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമം നടക്കുന്നതായും പരാതിയുണ്ട്.
Next Story

RELATED STORIES

Share it