wayanad local

സുല്‍ത്താന്‍ ബത്തേരി ചുങ്കത്ത് കെട്ടിടം അപകടാവസ്ഥയില്‍

സുല്‍ത്താന്‍ ബത്തേരി: അപകടാവസ്ഥയിലുള്ള കെട്ടിടം ഉടന്‍ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ഉടമയ്ക്ക് നോട്ടീസ്. ചുങ്കത്ത് ഊട്ടി, മൈസൂരു റോഡുകള്‍ക്കിടയിലെ പഴയ കെട്ടിടമാണ് പൊളിച്ചുനീക്കാന്‍ നഗരസഭ നോട്ടീസ് നല്‍കിയത്. 48 മണിക്കൂറിനുള്ളില്‍ കെട്ടിടം പൊളിച്ചുനീക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. കാലപ്പഴക്കത്താല്‍ ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ് കെട്ടിടം.
തിരക്കേറിയ ഈ ഭാഗത്ത് കെട്ടിടത്തിന്റെ ഭാഗങ്ങള്‍ അടര്‍ന്നുവീണ് പലര്‍ക്കും പരിക്കേറ്റതായും പറയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് നഗരസഭാ അധികൃതര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയത്.
ഇതേത്തുടര്‍ന്ന് നഗരസഭാ അധികൃതര്‍ സ്ഥലത്തെത്തി കെട്ടിടം പരിശോധിച്ചു. തുടര്‍ന്നാണ് നോട്ടീസ് നല്‍കിയതെന്നു ചെയര്‍മാന്‍ ടി എല്‍ സാബു പറഞ്ഞു. നടപടിയുണ്ടായില്ലെങ്കില്‍ മുനിസിപ്പാലിറ്റി സ്വന്തം നിലയ്ക്ക് പൊളിച്ചുമാറ്റുമെന്നും ചെലവ് ഉടമസ്ഥനില്‍ നിന്ന് ഈടാക്കുമെന്നും നോട്ടീസില്‍ പറയുന്നു.
Next Story

RELATED STORIES

Share it