Flash News

സുല്‍ത്താന്‍ അസ്‌ലന്‍ ഷാ ട്രോഫി : അവസാന രണ്ടിലെത്താന്‍ ഇന്ത്യ ഇന്ന് മലേസ്യക്കെതിരേ



മലേസ്യ: സുല്‍ത്താന്‍ അസ്‌ലന്‍ ഷാ ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ഫൈനലില്‍ കടക്കാന്‍ ഇന്ത്യ ഇന്ന് മലേസ്യക്കെതിരേ. നായകനും ഗോള്‍ കീപ്പറുമായ പി ആര്‍ ശ്രീജേഷിന്റെ അഭാവത്തില്‍ ആതിഥേയരെ നേരിടുന്ന ഇന്ത്യയുടെ അവസാന റൗണ്ട്് മല്‍സരമാണിത്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പ്രതികാരത്തിനുള്ള അവസരം ലഭിക്കും. ഇതിനകം ഫൈനലില്‍ കടന്ന ആസ്‌ത്രേലിയയുമായിട്ടാവും അവസാന അങ്കം. കഴിഞ്ഞ വര്‍ഷം ഇന്ത്യയെ തോല്‍പിച്ചാണ് ആസ്‌ത്രേലിയ കപ്പടിച്ചത്. ഇന്ത്യക്കു മുന്നില്‍ അടിയറവ് പറഞ്ഞ ന്യൂസിലന്‍ഡിനെതിരേ പരാജയപ്പെട്ട ടീമാണ് മലേസ്യ.
Next Story

RELATED STORIES

Share it