Gulf

'സുലൈമാന്‍ സേട്ട് ഒരു കാലഘട്ടത്തിന്റെ ഇതിഹാസം''

സുലൈമാന്‍ സേട്ട് ഒരു കാലഘട്ടത്തിന്റെ ഇതിഹാസം
X


ജിദ്ദ: വ്യക്തി ജീവിതത്തില്‍ വിശുദ്ദിയും പൊതു ജീവിതത്തില്‍ ആദര്‍ശ നിഷ്ഠയും കാത്തു സൂക്ഷിച്ചിരുന്ന അപൂര്‍വ വ്യക്തിത്വമായിരുന്നു മഹ്ബൂബെമില്ലത്  ഇബ്രാഹിം സുലൈമാന്‍ സേട്ട്   എന്ന് ഐ.എം.സി.സി  ജിദ്ദ കമ്മിറ്റി സഹാറ ഓഡിറ്റോറിയത്തില്‍  നടത്തിയ അനുസ്മരണ സമ്മേളനം അഭിപ്രായപെട്ടു.  രാജ്യത്തെ മര്‍ദിത പീഡിത, ജനതയോടൊപ്പം അവരുടെ അവകാശ പോരാട്ടങ്ങളുടെ മുന്‍പന്തിയില്‍  ഉണ്ടായിരുന്ന സേട്ട് , തന്റെ ഉറച്ച നിലപാടുകള്‍ ആര്‍ക്ക് മുമ്പിലും  അടിയറ വെക്കാന്‍ തയ്യാറായിരുന്നില്ല . ഫാസിസ്റ്റ് ഭരണത്തിലൂടെ രാജ്യം  വീര്‍പ്പുമുട്ടികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സുലൈമാന്‍ സേട്ടിനെ  പോലുള്ളവരുടെ അഭാവം  ഇന്ത്യന്‍ പാര്‍ലിമെന്റില്‍   ദിനേനയെന്നോണം നാം കണ്ടുകൊണ്ടിരിക്കുന്നു.
മതാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രസക്തി രാജ്യത്ത്  നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ഇനി മതേതര പ്രസ്ഥാനങ്ങള്‍ക്ക് മാത്രമേ രാജ്യത്ത് നിലനില്‍പ്പ് ഒള്ളു എന്നും ദീര്‍ഘവീക്ഷണത്തോടെ രണ്ടര പതിറ്റാണ്ടു മുമ്പ് പ്രഖ്യാപിച്ച സേട്ട് ഒരു കാലഘട്ടത്തിന്റ്‌റെ  ഇതിഹാസ പുരുഷന്‍ തന്നെയായിരുന്നുയെന്നു അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്ത നാഷണല്‍ കമ്മിറ്റി പ്രെസിഡന്റ് കെ.പി അബൂബക്കര്‍ പറഞ്ഞു .
നാഷണല്‍ കമ്മിറ്റി വൈസ് പ്രെസി. അബ്ദുറഹ്മാന്‍ കാളംബരാട്ടില്‍ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങില്‍ വച്ച്  ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന് കീഴില്‍ കഴിഞ്ഞ വര്ഷം വളണ്ടിയര്‍ സേവനം നടത്തിയ ഐ.എം.സി.സി പ്രവര്‍ത്തകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.  മുഹമ്മദ് കുട്ടി വൈലത്തൂര്‍, അബൂബക്കര്‍ കൊടുവള്ളി , ഇസ്ഹാഖ് മാരിയാട്, കുഞ്ഞിമുഹമ്മദ് മാട്ര, അമീര്‍ മൂഴിക്കന്‍, സഹീര്‍ പുകയൂര്‍,  സലിം കോഡൂര്‍ , മുഹമ്മദ് കുട്ടി തേഞ്ഞിപ്പലം എന്നിവര്‍ സംസാരിച്ചു. സഹല്‍ കാളംമ്പറാട്ടില്‍  ഖിറാഅത്  നടത്തി. ജനറല്‍ സെക്രട്ടറി  എ. പി ഗഫൂര്‍ സ്വാഗതവും മന്‍സൂര്‍ വണ്ടൂര്‍ നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it