സുരേഷ് ഗോപി എംപിക്കെതിരേ ക്രൈംബ്രാഞ്ച് കേസ്

തിരുവനന്തപുരം: വ്യാജരേഖ ചമച്ച് വാഹനം രജിസ്റ്റര്‍ ചെയ്തതിനു സുരേഷ് ഗോപി എംപിക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തു. പുതുച്ചേരിയിലാണു സുരേഷ് ഗോപി ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്തത്. നേരത്തെ മോട്ടോര്‍ വാഹന വകുപ്പും എംപിക്ക് നോട്ടീസ് നല്‍കിയിരുന്നു. എംപി ആയതിനു ശേഷവും മുമ്പുമായി രണ്ടു വാഹനങ്ങളാണു സുരേഷ് ഗോപി പുതുച്ചേരിയില്‍ രജിസ്‌ട്രേഷന്‍ നടത്തിയത്. പുതുച്ചേരിയിലെ എല്ലൈപിള്ള ചാവടി എന്ന സ്ഥലത്തു കാര്‍ത്തിക് അപാര്‍ട്ട്‌മെന്റ് 3 സി എ എന്ന വിലാസത്തിലാണു സുരേഷ് ഗോപി വാഹനം രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, അവിടെ അപാര്‍ട്ട്‌മെന്റ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് എംപിയോട് വിശദീകരണം ചോദിച്ചു. പുതുച്ചേരിയിലെ മറ്റൊരു സ്ഥലത്തു തനിക്കു ഫഌറ്റ് ഉണ്ടെന്നാണു സുരേഷ് ഗോപി മറുപടി നല്‍കിയത്. എന്നാല്‍, ഉദ്യോഗസ്ഥര്‍ ചെന്നപ്പോള്‍ അതു പൂട്ടിയ നിലയിലായിരുന്നു. പുതുച്ചേരി പോലിസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു അടുത്ത വീട്ടിലെ താമസക്കാരന്‍. സുരേഷ് ഗോപിയെ കണ്ടിട്ടില്ലെന്നും അറിയില്ലെന്നും അദ്ദേഹം മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണു നികുതി വെട്ടിപ്പു സ്ഥിരീകരിച്ച് സുരേഷ് ഗോപിക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തത്.
Next Story

RELATED STORIES

Share it