Flash News

സുരേഷ് ഗോപി എംപിക്കെതിരെ ക്രൈംബ്രാഞ്ച് എഫ് ഐ ആര്‍ സമര്‍പ്പിച്ചു

സുരേഷ് ഗോപി എംപിക്കെതിരെ ക്രൈംബ്രാഞ്ച് എഫ് ഐ ആര്‍ സമര്‍പ്പിച്ചു
X


കൊച്ചി: നടനും എംപിയുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചു. പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ക്രൈം ബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.വാഹന രജിസ്‌ട്രേഷനായി വ്യാജരേഖ ചമച്ച് നികുതി വെട്ടിപ്പ് നടത്തി എന്നാണ് കേസ്. വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കന്‍ ക്രൈംബ്രാഞ്ച് സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരുന്നു. ഇവ വ്യാജമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പുനടന്നായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം സുരേഷ്‌ഗോപിക്കെതിരെ കേസെടുക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിനു നല്‍കേണ്ട നികുതിയില്‍ വെട്ടിപ്പുനടത്തിയതായും അന്വേഷണത്തില്‍ തെളിഞ്ഞു.
ഗതാഗത നിയമം ലംഘിച്ച് സുരേഷ് ഗോപിയുടെ ആഡംബര വാഹനങ്ങള്‍ കേരളത്തിലെ നിരത്തില്‍ സഞ്ചരിച്ചത് 12 തവണയാണെന്നും എഫ് ഐ ആറില്‍ പറയുന്നു.സമാനമായ തട്ടിപ്പ് നടത്തിയ മറ്റുള്ളവര്‍ക്കെതിരെയും അന്വേഷണം ശക്തമാക്കി.
Next Story

RELATED STORIES

Share it