Kerala

സുരേഷ് ഗോപിയെ ലജ്ജയോടു കൂടി മാത്രമെ ഓര്‍ക്കാന്‍ കഴിയൂ: കമല്‍

സുരേഷ് ഗോപിയെ  ലജ്ജയോടു കൂടി  മാത്രമെ ഓര്‍ക്കാന്‍  കഴിയൂ: കമല്‍
X
kamal-2-final

പാവറട്ടി(തൃശൂര്‍): രാജ്യസഭാ സീറ്റിനു വേണ്ടി മോദിയുടെ അടിമയാണെന്നു പറഞ്ഞ സുരേഷ് ഗോപിയെ ലജ്ജയോടു കൂടി മാത്രമെ ഓര്‍ക്കാന്‍ കഴിയുകയുള്ളൂവെന്ന് സംവിധായകന്‍ കമല്‍. മണലൂരില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം കണ്ട നരാധമനാണ് നരേന്ദ്ര മോദി. കലാകാരന് ഒന്നിനും അടിമപ്പെടാന്‍ കഴിയില്ലെന്നും ഭരണകൂട കൂട്ടക്കുരുതികള്‍ക്കു നേതൃത്വം നല്‍കിയ നരേന്ദ്ര മോദിയെ നേതാവായി കാണുന്ന സുരേഷ് ഗോപിയെ ലജ്ജയോടു കൂടി മാത്രമെ ഓര്‍ക്കാന്‍ കഴിയുകയുള്ളൂവെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it