സുരേഷ് ഗോപിയും സുബ്രഹ്മണ്യന്‍ സ്വാമിയും രാജ്യസഭാംഗങ്ങള്‍

ന്യൂഡല്‍ഹി: ചലച്ചിത്രനടന്‍ സുരേഷ് ഗോപി ഉള്‍പ്പെടെ ആറുപേരെ കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരം രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു.
മുന്‍ ദേശീയ ഉപദേശകസമിതി അംഗം നരേന്ദ്ര ജാദവ്, ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, പത്രപ്രവര്‍ത്തകന്‍ സ്വപന്‍ദാസ് ഗുപ്ത, ബോക്‌സിങ്താരം മേരികോം, മുന്‍ ക്രിക്കറ്റ് താരം നവജ്യോത്‌സിങ് സിദ്ദു എന്നിവരാണ് നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റുള്ളവര്‍.
കല, സാഹിത്യം, കായികം, ശാസ്ത്രം, സാമൂഹികപ്രവര്‍ത്തനം എന്നീ മേഖലകളിലെ പ്രശസ്തരെയാണ് പരിഗണിച്ചത്. വ്യവസായി അശോക് ഗാംഗുലി, പത്രപ്രവര്‍ത്തകന്‍ എച്ച് കെ ദുവെ, കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍, ഗാനരചയിതാവ് ജാവേദ് അക്തര്‍, നാടകനടി ജയശ്രീ, വിദ്യാഭ്യാസപ്രവര്‍ത്തകന്‍ മൃണാള്‍ മിരി, സാമ്പത്തിക ശാസ്ത്രജ്ഞന്‍ ദല്‍ചന്ദ്ര മുംഗേകര്‍ എന്നിവരുടെ കാലാവധി തീര്‍ന്ന ഒഴിവിലാണ് പുതിയ ആറുപേരെ നാമനിര്‍ദേശം ചെയ്തത്.
Next Story

RELATED STORIES

Share it