സുരേഷ്‌ഗോപിയെ കേന്ദ്ര മന്ത്രിയാക്കുന്നതില്‍ ആര്‍എസ്എസിന് എതിര്‍പ്പ്

സുരേഷ്‌ഗോപിയെ  കേന്ദ്ര മന്ത്രിയാക്കുന്നതില്‍  ആര്‍എസ്എസിന് എതിര്‍പ്പ്
X
suresh-gopi

കൊച്ചി: സുരേഷ്‌ഗോപി എംപിയെ കേന്ദ്ര മന്ത്രിയാക്കുന്നതില്‍ യോജിപ്പില്ലെന്ന് ആര്‍എസ്എസ് നേതൃത്വം. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ബിജെപി ആര്‍എസ്എസ് നേതൃയോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചയായത്.
ഇതോടെ കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടനയില്‍ കേരളത്തില്‍ നിന്ന് ആരാവും ഉണ്ടാവുക എന്ന കാര്യത്തില്‍ അനിശ്ചിതത്വം നീളുകയാണ്. സുരേഷ്‌ഗോപി എംപിയെ മന്ത്രിയാക്കാനാണ് കേന്ദ്ര നേതൃത്വത്തിന് താല്‍പര്യമെന്നാണ് സൂചന. ബിജെപി സംസ്ഥാന നേതൃത്വത്തിന് ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ലെങ്കിലും ആര്‍എസ്എസ് നേതൃത്വം വഴങ്ങാത്തതാണ് വിനയാവുന്നത്. അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പേരും ചര്‍ച്ചയാവുന്നുണ്ട്.
എന്നാല്‍ തനിക്ക് താല്‍പര്യമില്ലെന്ന നിലപാടാണ് കുമ്മനത്തിന്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ മുന്നേറ്റം സംബന്ധിച്ചും ഭാവി പരിപാടികളെ ക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.
സ്ഥാനാര്‍ഥി നിര്‍ണയമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വീഴ്ച സംഭവിച്ചതായി നേതൃത്വം വിലയിരുത്തി. ജയിക്കാമായിരുന്ന പല സീറ്റുകളിലും പരാജയപ്പെടാന്‍ കാരണം ഇതാണ്. എന്നാല്‍, ബിഡിജെഎസ് സഖ്യം ഗുണം ചെയ്തു. സംസ്ഥാനത്ത് ഇത്രയധികം വോട്ട് വിഹിതം നേടാന്‍ കഴിഞ്ഞത് ബിഡിജെഎസ് സഖ്യത്തെ തുടര്‍ന്നാണെന്നും യോഗം വിലയിരുത്തി. ഈഴവ, പട്ടികജാതി വിഭാഗങ്ങളില്‍ ബിജെപി സഖ്യം സ്വാധീനം വര്‍ധിച്ചപ്പോള്‍ നായര്‍ വോട്ടുകള്‍ കാര്യമായി ലഭിച്ചില്ലെന്നും വിലയിരുത്തലുണ്ടായി.
Next Story

RELATED STORIES

Share it